മണ്ണുത്തി ∙കാർഷിക സർവകലാശാലയിലെ ഡ്രോൺ പൈലറ്റ് പരിശീലന കേന്ദ്രത്തിന് റിമോട്ട് പൈലറ്റ് ട്രെയ്നിങ് ഓർഗനൈസേഷൻ ലൈസൻസ് ലഭിച്ചു. ഇതോടെ, ഡ്രോൺ സാങ്കേതിക വിദ്യയിൽ നൈപുണ്യമുള്ള കൂടുതൽ വിദഗ്ധ തൊഴിലാളികളെ വാർത്തെടുക്കുന്നതിനും കാർഷിക ഉൽപാദന ചെലവ് കുറയ്ക്കുന്നതിനും അവസരമൊരുങ്ങുമെന്നു കേരള കാർഷിക സർവകലാശാല വൈസ്ചാൻസർ ഡോ.ബി.അശോക് പറഞ്ഞു. നബാർഡിന്റെ സഹായത്തോടയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.
വളം പ്രയോഗിക്കാനും കീടനാശിനി തളിക്കാനുമെല്ലാം ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താം. ഡ്രോണുകളുടെ പ്രവർത്തനത്തിലും അറ്റകുറ്റപ്പണികളിലും നിരവധി പ്രായോഗിക പരിശീലന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ലൈസൻസോടുകൂടിയ ഡ്രോൺ പൈലറ്റ് പരിശീലനത്തിന് അനുമതി ലഭിക്കുന്നത് കാർഷിക സർവകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ.കെ.എൻ.അനിത് പറഞ്ഞു.
കാർഷിക ഡ്രോണുകൾക്കു പുറമേ നിരീക്ഷണത്തിനും വിള ഇൻഷുറൻസിനുമുള്ള മിനി ഡ്രോണുകളുടേയും പരിശീലനത്തിനുള്ള അനുമതി ലഭ്യമായിട്ടുണ്ടെന്നും സാങ്കേതിക മികവുള്ള ഒരു കൂട്ടം യുവ സംരംഭകർക്ക് സഹായമാവുമെന്നും കാർഷിക സർവകലാശാല അഗ്രി ബിസിനസ് ഇൻക്യുബേറ്റർ മേധാവി ഡോ. കെ.പി.സുധീർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]