അന്തിക്കാട്∙ അന്തിക്കാട് പാടശേഖരത്തിലെ 7 പടവുകളിലേക്കുള്ള പുത്തൻകോവിലകം കടവാരം പാലം തകർന്ന് 7 മാസങ്ങൾ കഴിഞ്ഞിട്ടും പുനർനിർമിച്ചില്ല.കോൾനിലങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനായുള്ള റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലെ സേവിങ്സ് തുകയിൽ നിന്ന് 62 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ച് മാസങ്ങളായിട്ടും സാങ്കേതിക നടപടികളുടെ താമസം ചൂണ്ടിക്കാട്ടി പാലം പണി വൈകിപ്പിക്കുകയാണ്.പാലമില്ലാത്തതിനാൽ പടവുകളിലേക്കെത്താൻ കർഷകർ ചുറ്റിവളഞ്ഞു പോകണം. ഇതു മൂലം സാമ്പത്തിക നഷ്ടവുമുണ്ട്.
പാലം നിർമാണം വേഗത്തിലാക്കണമെന്നു കോൾ വികസന അതോറിറ്റി ചെയർമാനും നാട്ടുകാരനുമായ മന്ത്രി കെ.രാജന് പാടശേഖരസമിതി ഭാരവാഹികളും പാർട്ടി പ്രതിനിധികളുമെല്ലാം നേരിട്ട് മാസങ്ങൾക്കു മുൻപേ നിവേദനം നൽകിയിരുന്നു.
എന്നാൽ കൃഷിപ്പണികൾ തുടങ്ങിയിയിട്ടും ഇക്കാര്യത്തിൽ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. വിത്തും വളവും മറ്റും കൊണ്ടുപോകാൻ ബദൽ സംവിധാനവും ഏർപ്പെടുത്തിയില്ല.
കിലോമീറ്ററുകൾ ചുറ്റി വളഞ്ഞാണ് ഇവയെല്ലാം ഇപ്പോൾ പാടശേഖരത്തിലേക്ക് കൊണ്ടുപോകുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പാലം തകർന്നത്. സമഗ്രകോൾവികസന പദ്ധതിക്ക് വേണ്ടി 425 കോടി രൂപ നൽകാനാണ് തത്വത്തിൽ കേന്ദ്ര സർക്കാർ അനുവാദം നൽകിയത്. ഇതിൽ ആർഐഡി എഫിൽ ഉൾപ്പെടുത്തി 300 കോടി രൂപയുടെ പദ്ധതികൾ കെഎൽഡിസി മുഖേന നടപ്പാക്കാനും ഉത്തരവുണ്ട്.
വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞ ജനുവരി 25ന് മന്ത്രി കെ.രാജൻ ചെയർമാനായും സ്പെഷൽ ഓഫിസറായി കലക്ടറെയും ചുമതലപ്പെടുത്തി കോൾ വികസന അതോറിറ്റി പുന:സംഘടിപ്പിച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]