ചാലക്കുടി ∙ നഗരസഭ ആരംഭിച്ച കർഷകരുടെ നാട്ടുചന്തയുടെ ഉദ്ഘാടന വേളയിൽ ജനപ്രതിനിധികളും കർഷകരോടൊപ്പം കാർഷിക വിഭവങ്ങളുടെ വിൽപനക്കാരായെത്തി. കർഷകർ അവരുടെ കൃഷി ഇടത്തിൽ നിന്നു കൊണ്ടുവരുന്ന പച്ചക്കറികൾ ഇടനിലക്കാരില്ലാതെ ജനങ്ങൾക്കു നേരിട്ടു വിൽക്കാൻ സൗകര്യമൊരുക്കാനാണു നഗരസഭ വാർഷിക പദ്ധതിയുടെ ഭാഗമായി നാട്ടുചന്ത ആരംഭിച്ചത്.
നഗരസഭാ ഓഫിസിനോടു ചേർന്നു കൃഷിഭവന്റെ മുൻഭാഗത്ത് ആരംഭിച്ച നാട്ടുചന്ത എല്ലാ ബുധനാഴ്ചയും രാവിലെ മുതൽ പ്രവർത്തിക്കും.
ആവശ്യക്കാർക്കു പരമാവധി വിലകുറച്ച് ഉൽപന്നങ്ങൾ ഇവിടെ നിന്നു ലഭ്യമാകും. അടിസ്ഥാന സൗകര്യങ്ങൾ നഗരസഭ ഒരുക്കി.നഗരസഭാധ്യക്ഷൻ ഷിബു വാലപ്പൻ ആദ്യ വിൽപന നടത്തി ഉദ്ഘാടനം ചെയ്തു.
നഗരസഭാ ഉപാധ്യക്ഷ സി.ശ്രീദേവി അധ്യക്ഷത വഹിച്ചു.
നഗരസഭ സ്ഥിരസമിതി അധ്യക്ഷരായ കെ.വി.പോൾ, ദിപു ദിനേശ്, പ്രീതി ബാബു, ആനി പോൾ, നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർമാരായ ബിജു എസ്.ചിറയത്ത്, സി.എസ്.സുരേഷ്, നഗരസഭാ കൗൺസിലർമാരായ ആലീസ് ഷിബു, ബിജി സദാനന്ദൻ, വൽസൻ ചമ്പക്കര, തോമസ് മാളിയേക്കൽ, ജോജി കാട്ടാളൻ, ബിന്ദു ശശികുമാർ, ജിതി രാജൻ, കെ.പി.ബാലൻ, ലില്ലി ജോസ്, കാർഷിക വികസന സമിതി അംഗങ്ങളായ പോൾ ടി.കുര്യൻ, ഉഷ പരമേശ്വരൻ, ടി.ജെ.പോൾ, ശിവരാമൻ തുമ്പരത്തി, എം.കെ.ചന്ദ്രൻ, കൃഷി വികസന ഓഫിസർ കെ.സി.തോമസ് എന്നിവർ പ്രസംഗിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]