തൃശൂർ ∙ രോഗികൾക്കു സൗജന്യ യാത്രയെന്നു പ്രഖ്യാപിച്ച ശേഷം വാഗ്ദാനം പാലിക്കാതെയും റൂട്ട് തെറ്റിച്ചും സർവീസ് നടത്തിയ 6 സ്വകാര്യ ബസുകൾ പിടികൂടി മോട്ടർവാഹന വകുപ്പ് 95,000 രൂപ പിഴയീടാക്കി. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ഭാഗത്തു നിന്നു തൃശൂരിലേക്കു സർവീസ് നടത്തുന്ന അരുവേലിക്കൽ, സുജിമോൻ, പുഷ്പക്, അതുൽ വിക്രം, ശ്രീരാം എന്നീ ബസുകൾക്കെതിരെയാണു നടപടി. ഇവയടക്കം 43 വാഹനങ്ങളിൽ നിന്ന് 1.66 ലക്ഷം രൂപ പിഴയീടാക്കിയതായി മോട്ടർ വാഹന വകുപ്പ് അറിയിച്ചു.
ഗവ.
മെഡിക്കൽ കോളജിൽ നിന്നു ഡിസ്ചാർജ് ആയി തൃശൂരിലേക്കു പോകുന്ന രോഗികൾക്ക് ഒരു വിഭാഗം സ്വകാര്യ ബസുകളിൽ യാത്രാസൗജന്യം പ്രഖ്യാപിച്ചിരുന്നു. മെഡിക്കൽ കോളജിൽ നിന്നു റൗണ്ട് ചുറ്റി വടക്കേ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കേണ്ട ബസുകൾ രോഗികൾക്കു വേണ്ടി മാത്രം ശക്തൻ സ്റ്റാൻഡ് വരെ പോകുമെന്നും സ്വരാജ് റൗണ്ടിൽ നിന്നു ശക്തൻ സ്റ്റാൻഡ് വരെയുള്ള ദൂരം സൗജന്യ യാത്ര അനുവദിക്കുമെന്നുമായിരുന്നു പ്രഖ്യാപനം.
എന്നാൽ, ഇത്തരം ബസുകൾക്കു ശക്തൻ സ്റ്റാൻഡിലേക്ക് ഓടാനുള്ള പെർമിറ്റ് ഇല്ലെന്നും ബസുകൾ യാത്രക്കാർക്കു സൗജന്യ യാത്ര അനുവദിക്കുന്നില്ലെന്നും മോട്ടർവാഹന വകുപ്പ് കണ്ടെത്തി.
ടിക്കറ്റ് നൽകാതെയും റൂട്ട് തെറ്റിച്ചതിനുമായി ഓരോ ബസിനും 15,000 രൂപ വീതം പിഴയിട്ടു. എൻഫോഴ്സ്മെന്റ് എംവിഐ പി.വി.
ബിജുവിന്റെ നേതൃത്വത്തിൽ എഎംവിഐമാരായ കെ. വിബിൻ, സി.സി.
ജയകുമാർ തുടങ്ങിയവരടങ്ങുന്ന സംഘമാണു പരിശോധന നടത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]