പട്ടിക്കാട് ∙ പ്രതിപക്ഷത്തെ മുൻകൂട്ടി അറിയിക്കാതെ പഞ്ചായത്ത് യോഗം വിളിച്ചതായി പരാതി, വിയോജനക്കുറിപ്പ് എഴുതി നൽകി കമ്മിറ്റി ബഹിഷ്കരിച്ച് കോൺഗ്രസ് അംഗങ്ങൾ അജണ്ട നോട്ടിസ് കത്തിച്ചു. പാണഞ്ചേരി പഞ്ചായത്ത് യോഗത്തിലാണ് കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചത്.
പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 3 മുതൽ 7 ദിവസം വരെ മുൻകൂട്ടി നോട്ടിസ് നൽകണമെന്നാണ് ചട്ടം. അടിയന്തര സ്വഭാവമുള്ള യോഗം വിളിക്കുന്നതിനു തടസ്സമില്ലെങ്കിലും ഇരുപതിലധികം അജണ്ടയുള്ള സാധാരണ യോഗം ചൊവ്വ രാത്രി ഫോണിലൂടെ വിളിച്ചറിയിക്കുകയായിരുന്നെന്നു പറയുന്നു.
ചട്ടവിരുദ്ധമായി യോഗം വിളിച്ചത് പ്രതിപക്ഷം ചോദ്യം ചെയ്തപ്പോൾ വിശദീകരണം നൽകാതെ ഏകാധിപത്യപരമായി പ്രസിഡന്റ് പെരുമാറിയതായി അംഗങ്ങൾ കുറ്റപ്പെടുത്തി.
വിയോജനക്കുറിപ്പ് രേഖാമൂലം എഴുതിക്കൊടുത്ത് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചു. തുടർന്ന് പഞ്ചായത്ത് ഓഫിസിനു മുന്നിൽ അജണ്ട
നോട്ടിസ് കത്തിച്ച് പ്രതിഷേധിച്ചു. പാർലമെന്ററി പാർട്ടി ലീഡർ ബാബു തോമസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളായ കെ.പി.ചാക്കോച്ചൻ, സുശീല രാജൻ, ഷൈജു കുര്യൻ, സി.എസ്.ശ്രീജു എന്നിവരാണ് പ്രതിഷേധിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]