ഗതാഗതം നിരോധിച്ചു:
അത്താണി ∙ മെഡിക്കൽ കോളജ് റോഡിൽ ഇൻഡസ്ട്രിയൽ ഗേറ്റ് – 2 പരിസരത്ത് കട്ട വിരിക്കുന്ന പണി പൂർത്തിയാകും വരെ ഇതുവഴി ഗതാഗതം നിരോധിച്ചു.
അധ്യാപക ഒഴിവ്
ചേർപ്പ് ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 29ന് രാവിലെ 10.30 ന്. 9497805037.
ഇരിങ്ങാലക്കുട∙ ക്രൈസ്റ്റ് കോളജിൽ ജിയോളജി വിഭാഗം അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ 1.30ന് നടക്കും. ബന്ധപ്പെടുക: 04802825258.
സീറ്റൊഴിവ്
അമ്പലപുരം∙ പോപ്പ് പോൾ മേഴ്സി ഹോം ടീച്ചേഴ്സ് ട്രെയിനിങ് കോളജിൽ ഡിപ്ലോമ സ്പെഷൽ എജ്യുക്കേഷൻ കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ നാളെ വരെ.
8943166166.
തൊഴിൽമേള
തൃശൂർ ∙ ജില്ലാ മോഡൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് 18ന് 10ന് മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ‘പ്രയുക്തി’ തൊഴിൽമേള നടത്തും. വിവിധ മേഖലകളിലായി ആയിരത്തിലധികം ഒഴിവുകൾ ഉണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്യും. 9446228282.
ആർച്ചറി ചാംപ്യൻഷിപ്
തൃശൂർ ∙ ജില്ലാ ആർച്ചറി ചാംപ്യൻഷിപ് 18നും 19നും മരിയൻ ഗ്രൗണ്ടിൽ നടക്കും.
എറണാകുളത്ത് നടക്കുന്ന സംസ്ഥാന ചാംപ്യൻഷിപ്പിനുള്ള ടീമിനെ ഇവിടെ നിന്നു തിരഞ്ഞെടുക്കും. 18ന് 7ന് റിപ്പോർട്ടിങ്.
9447920130.
പരിശീലനം
തൃശൂർ ∙ കേരള വെറ്ററിനറി സർവകലാശാലയുടെ ഡെയറി പ്ലാന്റിൽ വിവിധ പരിശീലന പരിപാടികളിലേക്കുള്ള അഭിമുഖം 18ന് 9.30ന് നടത്തും. www.kvasu.ac.in.
9496562748.
വൈദ്യുതി മുടങ്ങും
കൊരട്ടി ∙ കോനൂർ, മാതാ മെറ്റൽസ്, കോനൂർ പള്ളി, കോനൂർ പാലമുറി, സ്നേഹനഗർ, കോനൂർ കനാൽ, പാറക്കൂട്ടം ക്ഷേത്രം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]