
ഒല്ലൂർ∙ തിരക്കേറിയ റോഡിലെ കാന നിർമാണം മൂലം അഞ്ചേരി 26 ഡിവിഷനിലെ യാത്ര കൂടുതൽ ദുഷ്കരമാകുന്നു. ക്രിസ്റ്റഫർ നഗർ റോഡ് കലുങ്ക് നിർമാണത്തിനായി അടച്ചു കെട്ടിയതിനാൽ വാഹനങ്ങൾ വഴി തിരിഞ്ഞു പോകുന്ന എസ്എൻ റോഡിലെ കാന നിർമാണമാണ് ജനങ്ങൾക്ക് ദുരിതമാകുന്നത്. ക്രിസ്റ്റഫർ നഗർ റോഡിലെ കലുങ്ക് നിർമാണം പൂർത്തിയായതിനു ശേഷം ഇവിടെ കാന നിർമാണം ആരംഭിച്ചിരുന്നുവെങ്കിൽ ഗതാഗത കുരുക്ക് ഒഴിവാക്കാമായിരുന്നു. എന്നാൽ ആസൂത്രണം ഇല്ലാതെ നടത്തിയ നിർമാണം ജനത്തെ ബുദ്ധിമുട്ടിപ്പിക്കുന്നു.
കാന നിർമാണത്തോടൊപ്പം എസ്എൻ നഗറിൽ ചെറിയ കലുങ്ക് നിർമിക്കുന്നതും ഗതാഗത കുരുക്കിനിടയാക്കുന്നു.
സ്വകാര്യ ബസുകളും സ്കൂൾ ബസുകളും ഏറെ കഷ്ടപ്പെട്ടാണ് ഇതിലൂടെ പോകുന്നത്.ഡിവിഷനിലെ റോഡുകളിലെ അരിക് വശങ്ങളിലെ പുല്ല് വെട്ടാത്തതും കാൽനട യാത്രക്കാർക്ക് ദുരിതമാകുന്നു.
ഒരു വർഷത്തിലേറെയായി ഡിവിഷനിൽ റോഡ് അരികുകൾ വൃത്തിയാക്കിയിട്ട് എന്നാണ് നാട്ടുകാരുടെ ആരോപണം.
ഡിവിഷനിലെ കാനകളുടെ അവസ്ഥയും ഇതുതന്നെ. കാനകൾ വൃത്തിയാക്കാത്തതു മൂലം മഴ പെയ്താൽ വെള്ളം മുഴുവൻ ഒഴുകുന്നത് റോഡിലൂടെയാണ്.അനുഗ്രഹ സ്ട്രീറ്റ്, ഉല്ലാസ് നഗർ, വിഷ വൈദ്യൻ റോഡ്, ആൻസി റോഡ്, സൈലന്റ് വാലി റോഡ്, സി.വി.
കൊച്ചുണ്ണി റോഡ്, റീജൻസി ക്ലബ്, യശോറാം ഗാർഡൻ എന്നിവിടങ്ങളിലെ റോഡുകൾ പൂർണമായും തകർന്ന നിലയിലാണ്. ടാർ ഇളകി മാറി റോഡിൽ നിറയെ കുഴികളാണ്.
ഈ ആൻസി റോഡിലെ ടാറിങ്ങിനു അനുവദിച്ച 13 ലക്ഷം രൂപ വക മാറ്റി ചെലവഴിച്ചതായും ആരോപണമുണ്ട്.
മോഡേൺ കോളനി റോഡിൽ കല്ല് വിരിച്ചത് അപൂർണമായ രീതിയിലാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കല്ല് വിരിച്ച ഭാഗത്തുനിന്നു റോഡിലേക്ക് ഇറങ്ങുന്ന ഇടം താഴ്ന്നുകിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ വീഴുന്ന അവസ്ഥയാണിവിടെ. മറ്റ് വാഹനങ്ങൾക്ക് താഴ്ന്ന ഭാഗത്ത് ഇടിച്ച് കേടുപാടുകൾ സംഭവിക്കുന്നവെന്നും പരാതിയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]