
മണ്ണുത്തി∙ ശക്തമായ മഴയിൽ മണ്ണുത്തിയുടെ ഭൂരിഭാഗവും വെള്ളക്കെട്ടിൽ മുങ്ങി. കടകളിലും വീടുകളിലും വെള്ളം കയറി.
ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. നടത്തറ റോഡ് മുതൽ ബൈപാസ് ജംക്ഷൻ വരെയാണ് മൂന്ന് അടി വരെ ഉയരത്തിൽ വെള്ളക്കെട്ടിൽ മുങ്ങിയത്.
തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിൽ ബസ് സ്റ്റോപ്പിലും കടകളിലും വെള്ളം കയറി.ദേശീയപാതയിലെ മേൽപാലത്തിൽ നിന്നുള്ള വെള്ളവും വെറ്ററിനറി സർവകലാശാലയുടെ ക്യാംപസിൽ നിന്നുള്ള വെള്ളവും വന്നതോടെ മണ്ണുത്തിയിലെ സർവീസ് റോഡ് തോടായി മാറി.
ബൈപാസ് ജംക്ഷനിലെ റോസ് ഗാർഡനിലെ വീടുകളിൽ വീണ്ടും വെള്ളം കയറി. സിപിഐ നിയോജക മണ്ഡലം കമ്മിറ്റി ഓഫിസിലും കോൺഗ്രസ് മണ്ണുത്തി മണ്ഡലം കമ്മിറ്റി ഓഫിസിലും എസ്എൻഡിപി യൂണിയൻ ഓഫിസിലും ഇസാഫ് ബാങ്ക്, ബസ് സ്റ്റോപ്, സന്തോഷ് നഗർ, ഗാന്ധി നഗർ, കരുമത്തിൽ ലെയിൻ എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി.
മണ്ണുത്തിയിൽ അടിയന്തരമായി അഴുക്കുചാൽ നിർമിക്കണമെന്ന് മണ്ണുത്തി ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.
ദുരിതങ്ങൾ സംബന്ധിച്ചു കേന്ദ്രമന്ത്രി സുരേഷ് ഗോപി, ദേശീയപാത അതോറിറ്റി എന്നിവർക്കു നിവേദനം നൽകിയതായി അധ്യക്ഷൻ ഭാസ്കരൻ കെ. മാധവൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]