
കയ്പമംഗലം ∙ ചാമക്കാല ശ്രീനാഥ് കൊലപാതകക്കേസിലെ പ്രതി 22 വർഷത്തിനു ശേഷം അറസ്റ്റിൽ. കയ്പമംഗലം കൂരിക്കുഴി സ്വദേശി പാണ്ടികപറമ്പിൽ വീട്ടിൽ അജയനെ (45) ആണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
അജയനെ ബെംഗളൂരുവിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. 7 അംഗ ഗുണ്ടാസംഘം ശ്രീനാഥിനെ (22) വെട്ടിപ്പരുക്കേൽപിച്ച ശേഷം സമീപത്തെ തോട്ടിൽ മുക്കിക്കൊല്ലുകയായിരുന്നു.
കൂരിക്കുഴി ഷിജിൽ ഉൾപ്പെടെയുള്ള സംഘത്തിലെ ആറു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ അജയനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
അജയൻ ദുബായിൽ നിന്നു രഹസ്യമായി ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ അധികൃതർ തിരച്ചിൽ നോട്ടിസ് പ്രകാരം തടഞ്ഞുവയ്ക്കുകയും തുടർന്ന് ബെംഗളൂരുവിൽ ചെന്ന് പൊലീസ് അജയനെ അറസ്റ്റ് ചെയ്യുകയുമായിരുന്ന . എസ്എച്ച്ഒ എം.കെ.ഷാജി, എസ്ഐ പ്രദീപൻ, എഎസ്ഐ വിനയൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]