
മുളങ്കുന്നത്തുകാവ്∙ കൂട്ടുകാരുമൊത്ത് സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണ പ്ലസ് വൺ വിദ്യാർഥി മരിച്ചു. തിരൂർ ചെറുവത്തൂർ വീട്ടിൽ ടോണിയുടെയും ജെൽസയുടെയും മകൻ എൻവിൻ സി.ടോണിയാണ് (17) മരിച്ചത്.
പൂമല ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ് എൻവിൻ. മുളങ്കുന്നത്തുകാവ് കല്ല്യേപ്പടി പാലക്കാകുളത്തിൽ വൈകിട്ട് 7നായിരുന്നു അപകടം.
നഗര സഞ്ചയിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ കുളം ശനിയാഴ്ചയാണ് മേയർ ഉദ്ഘാടനം ചെയ്തത്.
പാടൂക്കാട് ട്യൂഷൻ ക്ലാസിലെ രണ്ട് സഹപാഠികളുമായി കുളം കാണാൻ പോയതായിരുന്നു എൻവിൻ. കുളത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് പേരും ചേർന്ന് സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു.
സഹപാഠികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് വിദ്യാർഥിയെ കരയ്ക്ക് കയറ്റി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം തിരൂർ സെന്റ് തോമസ് പള്ളിയിൽ സംസ്കരിക്കും.
സഹോദരൻ: ഗീവർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]