
കല്ലേറ്റുംകര ∙ ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ പുറത്തിറക്കിയ പട്ടികയിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് സ്റ്റോപ്പില്ല.
മലബാർ, പാലരുവി, ഏറനാട് ട്രെയിനുകൾക്ക് സ്റ്റേഷനിൽ സ്റ്റോപ് അനുവദിക്കാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന ആരോപണവുമായി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ രംഗത്ത്.
റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായി മേയ് 31ന് സ്റ്റേഷനിൽ സന്ദർശനം നടത്തിയ സ്ഥലം എംപി കൂടിയായ കേന്ദ്രമന്ത്രി മൂന്ന് ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ 12ന് ദക്ഷിണ റെയിൽവേ പുറത്തിറക്കിയ പട്ടികയിൽ ഇരിങ്ങാലക്കുട
റെയിൽവേ സ്റ്റേഷൻ ഉൾപ്പെട്ടിട്ടില്ല. വർഷം 6 കോടി രൂപ വരുമാനമുണ്ട്.
കോവിഡ് കാലത്ത് നിർത്തലാക്കിയ 5 ട്രെയിനുകൾക്കും മറ്റു ട്രെയിനുകൾക്കും സ്റ്റോപ് അനുവദിക്കണമെന്ന് ഏറെനാളായുള്ള ആവശ്യമാണ്.
സ്റ്റേഷനെ പൂർണമായും അവഗണിക്കുന്ന നടപടിയാണ് റെയിൽവേയുടെ ഭാഗത്ത് നിന്നു തുടരുന്നതെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഷാജു ജോസഫ് പറഞ്ഞു. ജില്ലയുടെ സെക്കൻഡ് സ്റ്റേഷനായി ഉയർത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പ് നൽകിയിരുന്നു.
എന്നാൽ ആവശ്യപ്പെട്ട
ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കാതെ എങ്ങനെ ഈ നിലവാരത്തിലേക്ക് ഉയർത്താൻ കഴിയുമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചോദിക്കുന്നു. തൃശൂർ–എറണാകുളം ദേശീയപാതയിലെ നിർമാണ പ്രവൃത്തികളെ തുടർന്നുള്ള ഗതാഗതക്കുരുക്കിൽ പെടാതിരിക്കാൻ ഒട്ടേറെ യാത്രക്കാരാണ് സ്റ്റേഷനെ ആശ്രയിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]