
കവിസമ്മേളനം നാളെ
തൃശൂർ ∙ മുണ്ടശേരി സ്മാരക സമിതി സംഘടിപ്പിക്കുന്ന ജോസഫ് മുണ്ടശേരി ജന്മദിനാഘോഷവും കവിസമ്മേളനവും നാളെ ഉച്ചയ്ക്ക് 3ന് ചെമ്പൂക്കാവ് മുണ്ടശേരി സ്മാരക ഹാളിൽ നടക്കും. 4ന് മുണ്ടശേരി സ്മൃതി സമ്മേളനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
സമിതി ചെയർമാൻ ഷൊർണൂർ കാർത്തികേയൻ അധ്യക്ഷത വഹിക്കും. സപ്താഹയജ്ഞം ഇന്നു മുതൽ
ചിറക്കാക്കോട് ∙ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഇന്ന് തുടങ്ങും.
വൈകിട്ട് 6ന് ക്ഷേത്രം തന്ത്രി ചെമ്മാലിൽ നാരായണൻ കുട്ടിയും ധർമ ചൈതന്യസ്വാമിയും ചേർന്ന് ഭദ്രദീപം തെളിക്കും.തുടർന്ന് 7 ദിവസങ്ങളിലായി നടക്കുന്ന സപ്താഹ വായനയ്ക്ക് യജ്ഞാചാര്യൻ ഉദയകുമാർ മണപ്പുറം നേതൃത്വം നൽകും
ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം
തൃശൂർ ∙ ഭിന്നശേഷിക്കാരായ യുവാക്കൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുമായി സമർഥനം ട്രസ്റ്റ് ഫോർ ദ് ഡിസേബിൾഡ്, സൗജന്യ തൊഴിൽ പരിശീലനം നടത്തുന്നു. റീട്ടെയിൽ മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് എന്നീ 3 മാസത്തെ കോഴ്സുകളാണു നടത്തുന്നത്.
പറവൂരിലെ ട്രെയിനിങ് സെന്ററിലാണു ക്ലാസുകൾ. അടിസ്ഥാന യോഗ്യത: എസ്എസ്എൽസി.
പ്രായം:18–34. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 19.ഭക്ഷണം, താമസം, പഠനോപകരണങ്ങൾ എന്നിവ സൗജന്യമാണെന്ന് എം.ഹരികൃഷ്ണൻ, വിവേക് പോൾ, പി.ടി.ആഷിക് എന്നിവർ അറിയിച്ചു.
7907019173, 6361511991. മുഖം ഗ്രാമീണ നാടകവേദി വാർഷികാഘോഷം
തൃശൂർ ∙ മുഖം ഗ്രാമീണ നാടകവേദിയുടെ വാർഷികാഘോഷം ഓഗസ്റ്റ് 24ന് 2ന് ചേറ്റുപുഴ എസ്വിജി സ്കൂളിൽ നടത്തും.
ജോസ് ചിറമ്മൽ സംസ്ഥാന നാടക പുരസ്കാരം (10,000 രൂപ) ഡോ.ജെയിൻ ജോസഫ്, പ്രദീപ് മാളവിക, സേതുനാഥ് കണ്ണാട്ട്. സത്യദേവൻ എറവ്, ഡോ.മധു നാരായണൻ എന്നിവർക്കു സമ്മാനിക്കുമെന്നു ഡോ.സി.രാവുണ്ണി, മുരളി അടാട്ട്, ശ്രീജിത്ത് കോട്ടയിൽ എന്നിവർ അറിയിച്ചു.
ജോലി ഒഴിവ്
മുല്ലശേരി ∙ സാമുഹിക ആരോഗ്യ കേന്ദ്രത്തിൽ ആംബുലൻസ് ഡ്രൈവറുടെ ഒഴിവുണ്ട്. 25നും 50 ഇടയിൽ പ്രായമുള്ള യോഗ്യരായവർ 18ന് വൈകിട്ട് 4ന് മുൻപ് സിഎച്ച്സിയിൽ അപേക്ഷ നൽകണം.
സീറ്റുകൾ ഒഴിവ്
വലപ്പാട് ∙ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസ് നാട്ടികയിൽ ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബിഎസ്സി ഇലക്ട്രോണിക്സ്, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ വിഭാഗങ്ങളിലെ 4 വർഷ ഓണേഴ്സ് ബിരുദ കോഴ്സുകളിൽ സീറ്റുകൾ ഒഴിവ്. ഫോൺ : 7736386457.
ഹരിതകർമ സേനാംഗം
കാട്ടൂർ ∙ പഞ്ചായത്തിൽ ഹരിതകർമസേന അംഗമായി പ്രവർത്തിക്കാൻ ജില്ലയിൽ കുടുംബശ്രീ അംഗത്വം ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
22ന് 5ന് മുൻപ് അപേക്ഷകൾ നൽകണം. അധ്യാപക ഒഴിവ്
എറിയാട് ∙ ഗവ.
എൽപിഎസ് കെവിഎച്ച്എസ് സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 18 ന് 10.30ന്.
സീറ്റ് ഒഴിവ്
കൊടുങ്ങല്ലൂർ ∙ കാലിക്കറ്റ് സർവകലാശാല പഠന കേന്ദ്രമായ സിസിഎസ്ഐടി സെന്ററിൽ ബിസിഎ, എംസിഎ ജനറൽ / സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 18 ന് അഞ്ചിനകം സെന്ററിൽ ഹാജരാകണം.
എസ്സി, എസ്ടി, ഒഇസി, മത്സ്യബന്ധന കുടുംബങ്ങളിലെ കുട്ടികൾക്കു സമ്പൂർണ ഫീസിളവ് ഉണ്ടാകും. കോഴ്സ് ഒഴിവ്
പഴയന്നൂർ ∙ഐഎച്ച്ആർഡി കോളജിലെ ബിരുദ കോഴ്സുകളിൽ (ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബിഎസ്സി കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ബിസിഎ) ഒഴിവുള്ള സീറ്റുകളിലേക്കു കോളജ് മാറ്റം ആഗ്രഹിക്കുന്നവർ കോളജ് ഓഫിസിൽ നേരിട്ടു ബന്ധപ്പെടുക.
04884 227181. ഔഷധക്കഞ്ഞി വിതരണം നാളെ
ചെറുതുരുത്തി ∙ പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട് മെമ്മോറിയൽ ആയുർവേദ മെഡിക്കൽ കോളജിൽ കർക്കടക മാസത്തിലെ ആദ്യ വാരം നടത്തുന്ന സൗജന്യ ഔഷധക്കഞ്ഞി വിതരണം നാളെ ആരംഭിക്കും.
സിനിമ പ്രദർശനം
തളിക്കുളം ∙ രാമു കാര്യാട്ട് ഫിലിം സൊസൈറ്റി 21ന് വൈകിട്ട് 6.30ന് തളിക്കുളം എസ്എൻ മന്ദിരം ഹാളിൽ ‘ലെ മിസെറബിൾസ്’ എന്ന സിനിമ പ്രദർശിപ്പിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]