
അഴീക്കോട് ∙ നിരോധനം മറികടന്ന് അയലക്കുഞ്ഞുങ്ങളെ പിടിച്ച വള്ളം ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് അധികൃതർ കസ്റ്റഡിയിലെടുത്തു.കുറ്റിക്കാട്ട് ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ത്വയ്ബ എന്ന വള്ളമാണു ഉദ്യോഗസ്ഥർ പിടികൂടിയത്. ഉടമയിൽ നിന്നു 23000 രൂപ പിഴ ഈടാക്കി.
വള്ളത്തിനു റജിസ്ട്രേഷനും ലൈസൻസും ഇല്ലെന്നു വ്യക്തമായി. വള്ളത്തിൽ 14 സെന്റീമീറ്ററിൽ താഴെ വലുപ്പമുള്ള 500 കിലോഗ്രാം അയലക്കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്.മത്സ്യസമ്പത്ത് കുറയുന്നതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് വള്ളം പിടികൂടിയത്.
പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലിൽ നിക്ഷേപിച്ചു. ഭക്ഷ്യയോഗ്യമായ 58 ഇനം കടൽമത്സ്യങ്ങളെ നിയമവിധേയമായ വലുപ്പത്തിന് താഴെ പിടികൂടുന്നത് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്.അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ.
സി.സീമയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് വള്ളം പിടികൂടിയത്. ഫിഷറീസ് ഉദ്യോഗസ്ഥരായ സംന ഗോപൻ, സഹന ഡോൺ, മെക്കാനിക് ജയചന്ദ്രൻ, മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരായ ഇ.ആർ.ഷിനിൻ കുമാർ, വി.എം.ഷൈബു, വി.എൻ.പ്രശാന്ത് കുമാർ, സീ ഗാർഡുമാരായ ഷഫീക്ക്, ഷിഹാബ്, സുബീഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]