ഇത്തവണത്തെ കലോത്സവത്തിൽ നങ്ങ്യാർകൂത്തിൽ മത്സരിക്കുന്ന അഞ്ച് വിദ്യാർഥികളെ പഠിപ്പിച്ചത് ഒരേ ടീച്ചറാണ്. 25 വയസ്സ് മാത്രം പ്രായമുള്ള പ്രഭിത പ്രഹളാദനാണ് അഞ്ച് വിദ്യാർഥികളുമായി കലോത്സവത്തിനെത്തിയത്.
കോട്ടയം, ഇടുക്കി, എറണാകുളം എന്നിങ്ങനെ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർഥികളാണ് പ്രഭിത ടീച്ചർക്കുള്ളത്. തനിക്ക് എത്തിപ്പെടാൻ കഴിയാത്തിടത്ത് വിദ്യാർഥികൾ എത്തിയതിന്റെ സന്തോഷത്തിലാണ് പ്രഭിത ടീച്ചർ.
‘ഓരോ ജില്ലയിലെയും വിദ്യാർഥികളെ അവിടെ പോയാണ് പഠിപ്പിക്കുന്നത്.
ജില്ലാ തല മത്സരങ്ങൾ പല സമയങ്ങളിലാണ് നടക്കുക. അതനുസരിച്ച് ഓരോരുത്തരെയും പഠിപ്പിക്കും.
ഈ വർഷം ഏറ്റവും കൂടുതൽ വിദ്യാർഥികൾ എനിക്കാണ്. അതിൽ അഭിമാനം തോന്നുന്നു.
ഞാൻ പത്താം ക്ലാസ് വരെ കലോത്സവത്തിൽ പങ്കെടുത്തിട്ടുണ്ട്. അന്ന് നങ്ങ്യാർകൂത്തിനെ കുറിച്ച് അറിയില്ലായിരുന്നു.
കലാമണ്ഡലത്തിൽ പോയതിന് ശേഷമാണ് നങ്ങ്യാർകൂത്തിനെ കുറിച്ച് അറിയുന്നത്. എനിക്ക് എത്താൻ കഴിയാത്തിടത്ത് എന്റെ കുട്ടികൾ എത്തിയതിൽ സന്തോഷം.
എല്ലാവർക്കും എ ഗ്രേഡ് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശ്രീകൃഷ്ണ ചരിതമാണ് നങ്ങ്യാർകൂത്തിൽ അവതരിപ്പിക്കുക. ഓരോ കുട്ടികള്ക്ക് അനുസരിച്ച് ഓരോ ഭാഗങ്ങൾ തിരഞ്ഞെടുക്കുകയാണ് പതിവ്.
പഠിപ്പിക്കുന്നതും ഓരോരുത്തരുടെ അഭിരുചികൾക്കനുസരിച്ചാണ്. അവർ അത് മനോഹരമായി അവതരിപ്പിക്കുന്നത് കാണുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ്’, പ്രഭിത പ്രഹളാദൻ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

