ടൈഫോയ്ഡിനെ തോൽപ്പിച്ച് ഇഷ കഥകളി മത്സരത്തിനെത്തിയത് സുഹൃത്തായ അവന്തികയ്ക്ക് വേണ്ടിയാണ്. ഹിടുംബിയായി ഇഷയും ഭീമനായി അവന്തികയും വേഷപകർച്ച നടത്തിയാണ് ഹൈസ്കൂൾ ഗ്രൂപ്പ് കഥകളിയിൽ പാലക്കാട് ജില്ലയിൽ ഒന്നാമതെത്തുന്നത്.
സംസ്ഥാന കലോത്സവത്തിലേക്കുള്ള ഒരുക്കത്തിനിടെയാണ് ഇഷയ്ക്ക് ടൈഫോയിഡ് പിടിപെടുന്നത്.
ഡിസംബർ 23ന് പാലക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കലോത്സവവേദിയിലെത്തുന്നതിന്റെ തലേദിവസം വരെ ആശുപത്രിയിൽ ചികിത്സയിൽ. പഠിച്ചതൊന്നും വീണ്ടും ആടി നോക്കാൻ പോലുമായില്ല.
എങ്കിലും വേദിയിലെത്തുമെന്ന് ഇഷ ഉറപ്പിച്ചിരുന്നു. ആത്മവിശ്വാസം ഉണ്ടെങ്കിൽ ടൈഫോയിഡിനെ വധിച്ച് ബകവധം കഥകളി പൂർത്തിയാക്കാൻ ആകുമെന്ന് ചികിത്സിക്കുന്ന ഡോ.
ദീപക്കും ഉറപ്പ് നൽകി.
അങ്ങനെ ഇഷ കഥകളി മത്സരവേദിയിലെത്തി. മുൻ പാലക്കാട് കലാതിലകവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുമായ അമ്മ ജെറിനും പൊലീസ് ഇൻസ്പെക്ടറായ അച്ഛൻ നൗഷാദും കട്ടക്ക് കൂടെ നിന്നു.
ബകവധം കഥകളി ഗംഭീരമായി പൂർത്തിയാക്കി. പക്ഷേ വേദിയിൽ നിന്നു ഇറങ്ങിയതും തളർന്നുവീണു.
സ്കൂളിലെ മെഡിക്കൽ സംഘത്തിന്റെ പ്രാഥമിക ചികിത്സയ്ക്കുശേഷം പാലക്കാട് ആശുപത്രിയിലേക്ക് കൊണ്ടുപോയി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

