അപ്പീൽ കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്ലസ് ടു വിദ്യാർഥിനിയായ വൈഷ്ണവി.വി.നായർ മോണോ ആക്ടിൽ മത്സരിക്കാനെത്തിയത്. എന്നാൽ മത്സരം ആരംഭിച്ച് ആദ്യ മത്സരാർഥി വേദിയിലെത്തിയപ്പോഴേക്കും അപ്പീൽ തിരസ്കരിച്ചു കൊണ്ടുള്ള വിധി വന്നു.
അഞ്ച് മാർക്കിന്റെ വ്യത്യാസമുള്ളവരുടെ വരെ ഡയറക്ട് അപ്പീൽ അംഗീകരിക്കുകയും തന്റെ അപ്പീൽ തിരസ്കരിക്കുകയും ചെയ്തത് അനീതിയാണെന്നാണ് വൈഷ്ണവി പറയുന്നത്. ‘കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് വച്ച് നടന്ന കലോത്സവത്തിൽ മോഹിനിയാട്ടത്തിനും ഭരതനാട്യത്തിനും എ ഗ്രേഡ് നേടിയത് അപ്പീൽ വഴി മത്സരത്തിന് എത്തിയാണ്. അപ്പീൽ കിട്ടുമെന്ന പ്രതീക്ഷയിലാണ് മോണോ ആക്ടിൽ മത്സരിക്കാനെത്തിയത്.
പക്ഷേ നിർഭാഗ്യവശാൽ അപ്പീൽ കിട്ടിയില്ല. എനിക്ക് നഷ്ടപ്പെട്ടത് ഒരു മോണോ ആക്ട് വേദിയാണ്.
ഡയറക്ട് അപ്പീലിന് പോയപ്പോൾ അഞ്ച് മാർക്ക് വ്യത്യാസമുള്ള ആളുകളുടെ അപ്പീൽ പാസാക്കി. പക്ഷേ എന്റെ അപ്പീൽ പാസാക്കിയില്ല.
അത് എന്തുകൊണ്ടാണെന്ന് അറിയില്ല. കോടതി വിധി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു.
വേദിയിൽ ഒന്നാമത്തെ വിദ്യാർഥി മത്സരിക്കുമ്പോഴാണ് അപ്പീൽ പാസായില്ല എന്ന് അറിയുന്നത്. എന്റെ സ്കൂൾ ലൈഫിലെ അവസാന വർഷമാണിത്.
എന്റെ കരിയറിലെ അവസാന വർഷങ്ങളാണ് എനിക്ക് നഷ്ടപ്പെട്ടത്’, വൈഷ്ണവി പറഞ്ഞു.
എന്റെ മകൾക്ക് വന്ന അവസ്ഥ ഇനി കലോത്സവ വേദിയിലെത്തുന്ന ഒരു കുട്ടിക്കും ഉണ്ടാവരുതെന്നാണ് വൈഷ്ണവിയുടെ അമ്മ പറയുന്നു. ‘സുതാര്യമായ ജഡ്ജ്മെന്റ് നടത്തുന്നു എന്ന് അധികാരികൾ പറയുമ്പോഴും എന്നെ പോലെയും എന്റെ മകളെ പോലെയും വിഷമിക്കുന്ന നിരവധി പേരുണ്ട്.
അടുത്ത വർഷം മുതലെങ്കിലും നല്ല രീതിയിലുള്ള വിധി നിർണയം നടത്തണം’, വൈഷ്ണവിയുടെ അമ്മ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

