ചാടിയും മറഞ്ഞും തിരിഞ്ഞും കറങ്ങിയും കയ്യടിച്ചും ശരീരം ഇളകിയാണ് പൂരക്കളി കളിക്കുക. മെയ്വഴക്കം കൂടി അടയാളപ്പെടുത്തുന്ന പൂരക്കളിവേദിയിലേക്ക് റിച്ചാർഡ് എത്തിയത് കൈയ്യിൽ ഒരു കെട്ടുമായാണ്.
ഒരു മാസം മുൻപ് ഫുട്ബോൾ കളിക്കുന്നതിനിടിൽ കൈയുടെ ലിഗമെന്റിന് തകരാറു സംഭവിക്കുകയായിരുന്നു. കൈയ്ക്ക് ഒരുപാട് പ്രഷർ കൊടുക്കരുതെന്ന് ഡോക്ടർ പറഞ്ഞിട്ടും റിച്ചാർഡ് വേദിയിലെത്തിയത് ബാക്കിയുള്ള 11 പേർക്ക് വേണ്ടിയാണ്.
അവരുടെ കഷ്ടപാട് പാഴാവാതിരിക്കാനാണ്.
‘ഫുട്ബോൾ കളിക്കുന്നതിനിടയിൽ ലിഗമെന്റ് ഇളകുകയായിരുന്നു. ഇപ്പോൾ സ്ക്രൂ ഇട്ടിരിക്കുകയാണ്.
ഒരാഴ്ച ആശുപത്രിയിലായിരുന്നു. അവിടെ നിന്നിറങ്ങി രണ്ട് ദിവസം വിശ്രമിച്ചിട്ട് പ്രാക്ടീസിന് പോയി. 11 പേർക്ക് മാത്രമായി പൂരക്കളി കളിക്കാൻ പറ്റില്ല.
12 പേര് വേണം. ഞാൻ വന്നില്ലെങ്കിൽ ആർക്കും കളിക്കാൻ പറ്റില്ല.
അതുകൊണ്ട് കളിക്കാം എന്ന് തീരുമാനിച്ചു. ഈ കൈയ്യുമായി കളിക്കാൻ പോകുന്നത് വീട്ടിൽ പ്രശ്നമായിരുന്നു.
പിന്നീട് അവരെ പറഞ്ഞ് സമ്മതിപ്പിച്ചു. കൈയ്ക്ക് ഒരുപാട് പ്രഷർ കൊടുക്കരുത് എന്നാണ് ഡോകട്ർ പറഞ്ഞത്.
അധ്യാപകരുടെയും കൂട്ടുകാരുടെയും സപ്പോർട് കൊണ്ടാണ് ഇവിടെ കളിക്കാൻ പറ്റിയത്.
കളിച്ച് തുടങ്ങിയപ്പോൾ നല്ല വേദനയുണ്ടായിരുന്നു. പിന്നീട് കളിയുടെ ആവേശത്തിൽ വേദന മറന്നു.
ആദ്യമായാണ് സംസ്ഥാനത്ത് മത്സരിക്കാനെത്തുന്നത്. എ ഗ്രേഡ് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്’, റിച്ചാർഡ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

