തൃശൂർ ∙ കേരളത്തിലേക്ക് നിയമവിരുദ്ധമായി ഓൺലൈൻ വഴി പടക്കമെത്തിക്കുന്നതിനെതിരെ കർശന നടപടി വേണമെന്ന് ഫയർ വർക്സ് മർച്ചന്റ്സ് അസോസിയേഷൻ (എഫ്എംഎ) സംസ്ഥാന കോഓർഡിനേറ്റർ കെ.പി.സുരേഷ് ബാബു ആവശ്യപ്പെട്ടു. ഓൺലൈൻ വഴിയുള്ള പടക്കവിൽപനയുടെ അപകടാവസ്ഥ മുന്നിൽ കണ്ട് സുപ്രീംകോടതി ഇതു നിരോധിച്ചതാണ്.
ആ അപകടാവസ്ഥയുടെ ഒടുവിലത്തെ ഉദാഹരണമാണ് തൃശൂരിൽ പടക്കലോറിക്ക് തീപിടിച്ച സംഭവം. കർശന നടപടി ഉണ്ടാകണമെന്നു സുരേഷ് ബാബു ആവശ്യപ്പെട്ടു.
പടക്കം കയറ്റി വന്ന ലോറിക്ക് തീപിടിച്ചു
നടത്തറ∙ പടക്കം കയറ്റി വന്ന കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു.
കോയമ്പത്തൂരിൽ നിന്നു പടക്കം കയറ്റി നടത്തറയിലേക്ക് വന്ന ലോറിക്കാണ് തീപിടിച്ചത്. വ്യാഴം രാവിലെ 9.30നു നടത്തറ ദേശീയപാതയിലെ പെട്രോൾ പമ്പിനു സമീപത്തെ സർവീസ് റോഡിലാണ് സംഭവം.
ലോറിയിൽ നിന്നു പടക്കം മറ്റൊരു വാഹനത്തിലേക്ക് കയറ്റുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായത്. ലോറിയിലെ പടക്കം മുഴുവനും കത്തി നശിച്ചു.
തൃശൂരിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. ഉത്സവ സീസൺ പ്രമാണിച്ച് തമിഴ്നാട്ടിൽ നിന്ന് അനധികൃതമായി പടക്കം വിതരണം ചെയ്യുന്നതിനു എത്തിയതാണ് ലോറിയെന്നും അശ്രദ്ധമായി പടക്കം കൈകാര്യം ചെയ്തതാണ് അപകടത്തിനു കാരണം എന്നതാണ് പ്രാഥമിക നിഗമനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

