തൃശൂർ ∙ വേദി നമ്പർ 2, നാടോടിനൃത്തം. പതിവു പോലെ ജാതിയതയ്ക്കും ജന്മിത്വ വ്യവസ്ഥയ്ക്കും എതിരെ പോരാടുന്ന നഷ്ടവും പ്രതികാരവും നിറയുന്ന നീലിയും ചിരുതയുമൊക്കെ വന്നു നിറഞ്ഞാടി.
അതിനിടയ്ക്കാണ് പൊലീസ് വേഷത്തിൽ ഒരാൾ എത്തുന്നത്. പൊലീസുകാരിക്ക് എന്താ ഇവിടെ കാര്യമെന്ന് കാണികൾ ഒരു നിമിഷം അതിശയിച്ചു.
അപ്പോഴേക്കും ലഹരിക്കെതിരെയുള്ള പോരാട്ടം ഇടിവെട്ട് സാറമ്മ ആരംഭിച്ച് കഴിഞ്ഞിരുന്നു.
പൂന്തുറ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ അഥീന മെൽവിനാണ് വേദിയിൽ ‘ഇടിവെട്ട് സാറാമ്മ’യായി നിറഞ്ഞാടിയത്. എച്ച്എസ്എസ് വിഭാഗം നാടോടി നൃത്തത്തിലാണ് വ്യത്യസ്തമായ ആശയം അവതരിപ്പിച്ചത്.
നാടോടി നൃത്തത്തിലെ കാണികൾ നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്.
പൊലീസുകാരിയുടെ മകൻ ലഹരിക്കടിമപ്പെട്ട് പിന്നീട് അതിൽ നിന്ന് പുറത്തുവന്നിട്ടും ആത്മഹത്യ ചെയ്ത സംഭവമാണ് ഇത്തരത്തിലൊരു ആശയത്തിന് പിന്നിലെന്ന് അഥീന പറഞ്ഞു. പതിവ് മാറ്റണമെന്നാണ് ആഗ്രഹമാണ് ഇത്തരത്തിലൊരു ആശയത്തിലേക്ക് നയിച്ചതെന്ന് അധ്യാപകനും പ്രതികരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

