വടക്കാഞ്ചേരി ∙ പൊലീസിനെയും അഗ്നിരക്ഷാസേനയെയും ജനങ്ങളെയും ഒന്നര മണിക്കൂറോളം മുൾമുനയിൽ നിർത്തി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ദേശമംഗലം ചുള്ളിക്കാട്ടിൽ രാഹുലാണ് (30) ഇന്നലെ വൈകിട്ട് ഏഴര മുതൽ 9 മണിവരെ വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് കെട്ടിടത്തിനു മുകളിൽ കയറി താഴേക്കു ചാടുമെന്ന ഭീഷണി മുഴക്കി അനിശ്ചിതാവസ്ഥ സൃഷ്ടിച്ചത്.
ഭാര്യയുമായി വഴക്കിട്ടാണു രാഹൂൽ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ടെറസിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഭാര്യയുടെ മുഖത്ത് ഇയാൾ മുഷ്ടി ചുരുട്ടി ഇടിച്ചിരുന്നു.
കൈ പിടിച്ച് ഒടിച്ചതായും പറയുന്നു.
ഭാര്യയെ പിന്നീട് ബന്ധുക്കൾ എത്തി അവരുടെ തെക്കുംകരയിലെ വീട്ടിലേക്കു കൊണ്ടുപോയി. പൊലീസും അഗ്നിരക്ഷാസേനയും യുവാവിനെ സാന്ത്വനിപ്പിച്ചു താഴെ കൊണ്ടുവരാൻ ഏറെ നേരെ ശ്രമിച്ചെങ്കിലും നടന്നില്ല.
ഒടുവിൽ അഗ്നിരക്ഷാ സേനാംഗങ്ങൾ മുകളിലേക്കു കയറി ഇയാളുടെ കാലിൽ പിടികൂടുകയായിരുന്നു.
ഉടൻ മുകളിൽ കാത്തുനിന്ന പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് ഇയാളെ പിടികൂടി ഗോവണിപ്പടി വഴി താഴേക്കു കൊണ്ടുവന്നു. തുടർന്ന് വൈദ്യ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

