ചെറുതുരുത്തി ∙ കേരള കലാമണ്ഡലത്തിൽ പഞ്ചവാദ്യ വിഭാഗം ആരംഭിച്ചതിന്റെ അറുപതാം വാർഷികാഘോഷ പരിപാടികൾക്ക് കൂത്തമ്പലത്തിൽ തുടക്കമായി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടി പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്തു.
കലാമണ്ഡലം ഡീൻ ഡോ.മനോജ് കുറൂർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കുനിശ്ശേരി അനിയൻ മാരാർക്ക് പെരുവനം കുട്ടൻ മാരാർ വജ്ര ജൂബിലി പുരസ്കാരം സമ്മാനിച്ചു.
കലാമണ്ഡലം മദള വിഭാഗം വകുപ്പ് മേധാവി കലാമണ്ഡലം ഹരിദാസൻ, ഡോ.എൻ.പി.വിജയ കൃഷ്ണൻ, കെ.പി.രവിശങ്കർ, കാലടി കൃഷ്ണയ്യർ, കലാമണ്ഡലം ഈശ്വരനുണ്ണി, തിരുവില്വാമല ഹരി, കലാമണ്ഡലം ഹരിനാരായണൻ, ആലംകോട് സന്തോഷ്, പെരിങ്ങോട് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് സെമിനാറും മച്ചാട് പത്മകുമാറും സംഘവും അവതരിപ്പിച്ച കൊമ്പുപറ്റും കലാമണ്ഡലം മനോജ്, കലാമണ്ഡലം വിനയൻ എന്നിവരുടെ നേതൃത്വത്തിൽ തിമിലത്തായമ്പകയും അരങ്ങേറി. കാവിൽ സുന്ദരൻ മാരാരുടെ നേതൃത്വത്തിൽ പരിഷവാദ്യം സോദാഹരണ പ്രഭാഷവും 30 ഓളം കലാകാരൻമാർ അണിനിരന്ന് രംഗാവതരണവും നടന്നു.
വൈകിട്ട് കലാമണ്ഡലം തിമില വിഭാഗം അവതരിപ്പിച്ച തിമിലയിൽ പഞ്ചാരിമേളത്തോടെയാണ് ഒന്നാം ദിവസത്തെ പരിപാടികൾക്ക് സമാപനമായത്.
കൂത്തമ്പലത്തിൽ ഇന്ന്
രാവിലെ 9.00: പഞ്ചമദ്ദളക്കേളി, 10.30: നാട്ടുവാദ്യങ്ങളിലെ നാട്ടറിവുകൾ സോദാഹരണ പ്രഭാഷണം, 11.30: വാദ്യകലയിലെ നൂതന ആവിഷ്കാര സാധ്യതകൾ (സെമിനാർ), 2.00: അറുപതിന്റെ ഓർമ്മകൾ – പൂർവ വിദ്യാർഥികളുടെ അനുഭവം പങ്കുവയ്ക്കൽ, 3.00: തിമിലയിടച്ചിൽ, 4.00: സമാപന സമ്മേളനം, 6.00: പഞ്ചാനനം (പഞ്ചവാദ്യ കലയിലെ അഞ്ച് കാലങ്ങൾക്ക് തിമില – മദ്ദളങ്ങളിൽ വ്യത്യസ്ത പ്രാമാണികരെയും, സഹകലാകാരന്മാരെയും അണിനിരത്തി കൊണ്ടുള്ള പ്രഥമ പഞ്ചവാദ്യ അരങ്ങ്)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

