പെരുമ്പിലാവ് ∙ കുന്നംകുളം മുൻ എംഎൽഎ ബാബു എം.പാലിശേരി (67) അന്തരിച്ചു. അസുഖബാധിതനായി കടവല്ലൂർ കൊരട്ടിക്കരയിലെ വീട്ടിൽ വിശ്രമത്തിലായിരുന്ന അദ്ദേഹത്തെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് 2 ദിവസം മുൻപു കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്നലെ ഉച്ചയോടെ അന്ത്യം സ്ഥിരീകരിച്ചു. കണ്ണുകൾ ദാനം ചെയ്തു.
വൈകിട്ട് നാലോടെ മൃതദേഹം സിപിഎം കുന്നംകുളം ഏരിയ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനു വച്ചു. ഇന്ന് രണ്ടിനാണു സംസ്കാരം.
മുള്ളത്ത് പാലിശേരി രാമൻ നായരുടെയും (ചിന്നപ്പൻ നായർ) അമ്മിണി അമ്മയുടെയും മകനായി കൊരട്ടിക്കരയിലാണു ജനിച്ചത്. വിദ്യാഭ്യാസ കാലത്തുതന്നെ പൊതുപ്രവർത്തനം തുടങ്ങിയിരുന്നു.
2006ലും 2011ലും കുന്നംകുളം എംഎൽഎയായി.
സിപിഎമ്മിന്റെ വിവിധ സംഘടനകളിൽ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രവർത്തിച്ചു. അടാട്ട് ഫാർമേഴ്സ് ബാങ്ക് മാനേജരായ ഇന്ദിരയാണു ഭാര്യ.
മക്കൾ: അശ്വതി (യുകെ), അഖിൽ. മരുമകൻ: ശ്രീജിത്ത് (ഒമാൻ).
സഹോദരങ്ങൾ: എം.ബാലാജി (സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), മാധവനുണ്ണി (റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ), തങ്കമോൾ, രാജലക്ഷ്മി.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

