പുന്നയൂർക്കുളം ∙ പെരിയമ്പലം ബീച്ചിൽ നിലംപൊത്തിയ കോൺക്രീറ്റ് ടാങ്കിനു അടിയിൽപ്പെട്ട തെരുവുനായയ്ക്ക് മൂന്നാം ദിനം പുനർജന്മം.
ടാങ്കിന്റെ കോൺക്രീറ്റിനു സമീപം ആഴത്തിൽ മണ്ണെടുത്ത് മാറ്റിയാണ് നായയെ രക്ഷിച്ചത്. കാലിനു നിസ്സാര പരുക്കുണ്ട്. ചെമ്മീൻ ഹാച്ചറിയിലെ സംഭരണിയാണ് കടലേറ്റത്തിൽ വീണത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. സമീപവാസികളും വാരിയേഴ്സ് ക്ലബ് അംഗങ്ങളുമായ കെ.എസ്.അമർനാഥ്, മുർസൽ, ഷഹീർ എന്നിവർ ബീച്ചിൽ എത്തിയപ്പോഴാണ് കോൺക്രീറ്റ് സംഭരണിയുടെ അടിയിൽ നിന്നു നായയുടെ ഞെരക്കം കേട്ടത്.
നായ അനങ്ങാന്‍ പറ്റാത്ത വിധം കുടുങ്ങി കിടക്കുകയായിരുന്നു.
യുവാക്കൾ കോൺക്രീറ്റിനു അടിയിൽ നിന്നു ആഴത്തിൽ മണ്ണ് എടുത്തുമാറ്റിയതോടെ നായ പുറത്തേക്ക് ഇറങ്ങി. രണ്ടു മാസം മുൻപ് ഉണ്ടായ കടലേറ്റത്തിൽ ഹാച്ചറിയിലെ സംഭരണിയുടെ താഴെ നിന്നു മണ്ണ് ഒലിച്ചു പോയി അപകടാവസ്ഥയിൽ ആയിരുന്നു..നായ ഇതിനു താഴെ കിടക്കുമ്പോൾ സംഭരണി നിലംപൊത്തി എന്നാണ് കരുതുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]