
കൊടകര ∙ പേരാമ്പ്ര അപ്പോളോ ടയേഴ്സിന് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുൻപിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ഓർഡിനറി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 14 പേർക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ 11ന് ചാലക്കുടിയിൽനിന്ന് മണ്ണുത്തിയിലേക്ക് പോവുകയായിരുന്ന ഓർഡിനറി ബസ് യാത്രക്കാരെ ഇറക്കുന്നതിനായി നിർത്തിയിട്ട
സമയത്ത് പത്തനാപുരത്ത് നിന്ന് തൃശൂരിലേക്ക് പോയിരുന്ന സ്വിഫ്റ്റ് ബസ് നിയന്ത്രണം വിട്ടു പിറകിൽ ഇടിക്കുകയായിരുന്നു.
പരുക്കേറ്റവരെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സ്വിഫ്റ്റ് ബസിന്റെ മുൻവശം പൂർണമായും തകർന്നു. രണ്ട് ബസിലും സഞ്ചരിച്ചിരുന്നവർക്കും പരുക്കുണ്ട്.
പരുക്കേറ്റവരെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]