
കൊടുങ്ങല്ലൂർ ∙ അഴീക്കോട് – മുനമ്പം പാലത്തിന്റെ കോൺക്രീറ്റ് സെഗ്മെന്റ് ബോക്സ് ഗർഡറുകൾ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചു. അഴീക്കോട് പാലം നിർമാണ യാഡിൽനിന്ന് എത്തിച്ച 110 ടൺ ഭാരമുള്ള ഗർഡറുകൾ ജനപ്രതിനിധികളുടെയും എൻജിനീയർ വിദഗ്ധരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് സ്ഥാപിച്ചത്.216 സെഗ്മെന്റ് ബോക്സ് ഗർഡറുകളാണു പാലം പൂർത്തിയാക്കാൻ വേണ്ടത്.
ഇതിൽ 40 എണ്ണത്തിന്റെ നിർമാണം പൂർത്തിയായി. പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചതു വിജയകരമായതിനാൽ തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ സെഗ്മെന്റ് ബോക്സ് ഗർഡറുകൾ നിർമിക്കുകയും സ്ഥാപിക്കുകയും ചെയ്യും.
കൂറ്റൻ ഗർഡറുകൾ 1200 മീറ്റർ അകലെയുള്ള നിർമാണശാലയിൽനിന്നു ട്രെയ്ലറിലാണ് പാലത്തിലേക്ക് എത്തിക്കുന്നത്.
സംസ്ഥാനത്ത് ആദ്യമായാണു പാലം നിർമാണത്തിൽ സെഗ്മെന്റ് ബോക്സ് ഗർഡർ ഉപയോഗിക്കുന്നത്. ഇതുമൂലം നിർമാണം വേഗത്തിലാക്കാൻ കഴിയും.
കൂടാതെ മത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരം തടസ്സപ്പെടാത്ത വിധം ക്രമീകരിക്കാനും സാധിക്കും. പാലത്തിന്റെ നിർമാണ പുരോഗതിയിൽ തൃപ്തിയുണ്ടെന്നും സെഗ്മെന്റ് ബോക്സ് ഗർഡറുകൾ നിർമാണ സ്ഥലത്തേക്കു എത്തിക്കുന്നതിന്റെ ഭാഗമായ ഗതാഗത നിയന്ത്രണത്തിൽ എല്ലാവരും സഹകരിക്കണമെന്നും ഇ.ടി.ടൈസൺ എംഎൽഎ ആവശ്യപ്പെട്ടു.
പുഴയിലും കരയിലും ആയി 196 പൈലുകളുടെ നിർമാണം പൂർത്തിയായി. അപ്രോച്ച് റോഡ് ഉൾപ്പെടെ 1123 മീറ്റർ നീളവും 15.70 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുന്നത്. 1.5 മീറ്റർ നടപ്പാതയും 1.80 മീറ്റർ സൈക്കിൾ ട്രാക്കും പാലത്തിലുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]