
വഴിയമ്പലത്തെ ബൈപാസ് പണി മുടങ്ങി; ‘പെരുവഴി’യിലായി നാട്ടുകാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കയ്പമംഗലം ∙ മൂന്നുപീടിക ബൈപാസിൽ വഴിയമ്പലത്ത് നിർമാണം പൂർത്തിയാകാത്തത് യാത്രക്കാർക്ക് ദുരിതം. കിഴക്കു വശത്തെ കാനയിലെ വെള്ളം പടിഞ്ഞാറു വശത്തെ കാന വഴി തോട്ടിലേക്ക് വിടുന്നതിന് ബൈപാസിന് കുറുകെ ബോക്സ് കൾവർട്ടിന്റെ നിർമാണം മഴയെ തുടർന്ന് പ്രതിസന്ധിയിലായി. സർവീസ് റോഡിൽ നിന്നും തുടങ്ങുന്ന ആശുപത്രി റോഡ് പൊളിച്ചിട്ട് ഒരുമാസമായി. ഇത് വഴിയുള്ള സഞ്ചാരമാണ് മുടങ്ങിയത്.മഴയ്ക്ക് മുൻപ് തുടങ്ങിയ നിർമാണം വേഗം കുറഞ്ഞതാണ് പണി മുടങ്ങാൻ കാരണം എന്നാണ് നാട്ടുകാരുടെ ആക്ഷേപം. വെള്ളക്കെട്ട് ഒഴിവാക്കാൻ നാട്ടുകാരുടെ ആവശ്യപ്രകാരമാണ് സ്ക്വയർ കൾവർട് നിർമിക്കുന്നത്. ശക്തമായ മഴയിൽ ആശുപത്രി റോഡിനെ ബന്ധിപ്പിക്കുന്ന സമാന്തര റോഡുകൾ വെള്ളക്കെട്ടിലായതോടെ നൂറിലേറെ കുടുംബങ്ങൾക്കാണ് യാത്രയ്ക്ക് പ്രയാസമുള്ളത്. ആശുപത്രിയിലേക്ക് എത്തുന്ന രോഗികൾക്കും യാത്ര ദുഷ്കരമാണ്. മഴ കുറയുന്നതനുസരിച്ച് സ്ക്വയർ കൾവർട്ടിന്റെയും കാനയുടെയും നിർമാണം പൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞു.