
പേരു മാറും; എസ്എം എൽപി ഗവ. എൽപിയാകും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുളങ്കുന്നത്തുകാവ്∙ സ്റ്റാഫ് മാനേജ്മെന്റിനു കീഴിൽ പ്രവർത്തിച്ചു വന്ന ചൂലിശ്ശേരി എസ്എം എൽപി സ്കൂൾ സർക്കാർ ഏറ്റെടുക്കുന്നു. സ്കൂളിൽ മാനേജ്മെന്റിന്റെ ഭാഗമായിരുന്ന അവസാന അധ്യാപികയും വിരമിച്ചതോടെ സ്കൂൾ സർക്കാരിന് കൈമാറുകയായിരുന്നു. സർക്കാർ ഏറ്റെടുത്തതായി ഉത്തരവായെങ്കിലും അധ്യാപക നിയമനം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല. പുതിയ അധ്യയന വർഷത്തിൽ പഞ്ചായത്തിന്റെ സഹായത്തോടെ സ്കൂളിന്റെ പ്രവർത്തനം നടത്താനാണ് തീരുമാനം. ഇതിനായി സമീപമുള്ള ഏതെങ്കിലും സർക്കാർ സ്കൂളിൽ നിന്ന് അധ്യാപികയെ ഹെഡ്മിസ്ട്രസിന്റെ ചുമതല നൽകി നിയമിക്കും.
തുടർ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനായി എഇഒ പി.ജെ.ബിജു വിളിച്ചു ചേർത്ത യോഗം സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് സുശീൽ കുമാർ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ മിനി ഹരിദാസ്, തോംസൺ തലക്കോടൻ, നിമ രാജീവ്, മുൻ പ്രധാനാധ്യാപിക വി.ജ്യോതി, നവീകരണ കമ്മിറ്റി പ്രസിഡന്റ് സി.ജി.അശോകൻ, രാമകൃഷ്ണൻ ചീനിക്കൽ, ശ്രുതി പ്രശാന്ത്, സ്നേഹ മോഹൻ എന്നിവർ പ്രസംഗിച്ചു.