തൃശൂർ ∙ കോൺഫെഡറേഷൻ ഓഫ് റസിഡൻസ് വെൽഫെയർ അസോസിയേഷൻ (കോർവ) കേരള സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘സ്വച്ഛ ഭാരത്, റോൾ ഓഫ് റസിഡൻസ് അസോസിയേഷൻ ഇൻ ലോക്കൽ ഗവേണൻസ്’ എന്ന വിഷയത്തിൽ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും സാമൂഹിക പ്രവർത്തകരും പ്രാദേശിക ഭരണകൂട
പ്രതിനിധികളും പങ്കെടുത്തു. മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു.
മാലിന്യമുക്ത കേരളം സാക്ഷാത്കരിക്കണമെങ്കിൽ റസിഡൻസ് അസോസിയേഷനുകളും തദ്ദേശ സ്ഥാപനങ്ങളും കൈകോർത്തുള്ള പ്രവർത്തനം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.
കോർവ ദേശീയ പ്രസിഡന്റ് കേണൽ തേജേന്ദ്രപാൽ ത്യാഗി അധ്യക്ഷത വഹിച്ചു. തൃശൂർ മേയർ ഡോ.
നിജി ജസ്റ്റിൻ, പി.ബാലചന്ദ്രൻ എംഎൽഎ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.സി.അജിത് കുമാർ സംഘടനയുടെ ദേശീയ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ദേശീയ സെക്രട്ടറി വി.വി.റാവു, കില മുൻ ഡയറക്ടർ ഡോ. പി.പി.ബാലൻ, ഡോ.
എസ്.എം.ഗോവിന്ദരാജൻ, നവകേരള മിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർ ടി.പി.സുധാകരൻ എന്നിവർ ക്ലാസുകൾ നയിച്ചു. സംസ്ഥാന പ്രസിഡന്റ് മുരളീധരൻ പുതുക്കുടി, ദേശീയ കമ്മിറ്റി അഡ്വൈസർ രാജൻ ചിബ്ബാർ, ജോയിന്റ് സെക്രട്ടറി ഉർവശി വാലിയ, ദേശീയ ജോയിന്റ് സെക്രട്ടറി എം.കെ.
ബീരാൻ, ആർ.അനിൽകുമാർ എന്നിവർ സംസാരിച്ചു.
സെമിനാറിന്റെ ഭാഗമായി വിവിധ പ്രമേയങ്ങളും ശുപാർശകളും അംഗീകരിച്ചു. റസിഡൻസ് അസോസിയേഷനുകൾക്ക് നിയമപരമായ അംഗീകാരം നൽകുക, മാലിന്യ സംസ്കരണത്തിന് സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ ഉറപ്പാക്കുക, തദ്ദേശ സ്ഥാപനങ്ങളുമായി ഔദ്യോഗിക സമന്വയ സംവിധാനം രൂപപ്പെടുത്തുക എന്നീ നിർദേശങ്ങൾ ബന്ധപ്പെട്ട
അധികാരികൾക്ക് സമർപ്പിക്കും. കോർവ തൃശൂർ ജില്ല സെക്രട്ടറി എസ്.സനൽകുമാർ സ്വാഗതവും ജില്ലാ പ്രസിഡന്റ് എ.ജി.ധീരജ് നന്ദിയും പറഞ്ഞു … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

