തൃശൂർ ∙ ജയം ജയം തന്നെയെങ്കിലും ഭൂരിപക്ഷത്തിലെ ഏറ്റക്കുറച്ചിലുകൾ കോർപറേഷനിലെ പല ഡിവിഷനുകളിലും നിർണായകമായിരുന്നു. കോട്ടപ്പുറത്തു 38–ാം ഡിവിഷനിൽ വിനോദ് കൃഷ്ണയും (എൻഡിഎ) കെ.ഗിരീഷ് കുമാറും (യുഡിഎഫ്) 745 വോട്ട് നേടി സമനിലയായപ്പോൾ നറുക്കെടുപ്പിലൂടെ വിനോദ് കൃഷ്ണ വിജയിച്ചു.
കോർപറേഷനിൽ ഏറ്റവും കുറവ് ഭൂരിപക്ഷം നേടിയത് നെടുപുഴ 45–ാം ഡിവിഷനിലെ പ്രിൻസി റോജനാണ് (യുഡിഎഫ്). 2 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു പ്രിൻസി വിജയിച്ചത്.
എൽഡിഎഫിന്റെ ഗിരിജ രാജൻ 1683 വോട്ട് നേടിയപ്പോൾ പ്രിൻസി 1685 വോട്ട് നേടി.
മണ്ണുത്തി 14–ാം വാർഡിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി ടി.എ.അനീസ് അഹമ്മദ് 13 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു ജയിച്ചത്. എം.യു.മുത്തു (യുഡിഎഫ്) 1116 വോട്ടും അനീസ് 1129 വോട്ടും നേടി.
8 സ്ഥാനാർഥികൾ ഈ ഡിവിഷനിൽ മത്സരിച്ചിരുന്നു.
ചേറ്റുപുഴ 54–ാം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ഇ.എസ്.ബാബുരാജിനു 36 വോട്ടിന്റെ ഭൂരിപക്ഷമാണു ലഭിച്ചത്. എൽഡിഎഫിന്റെ റെജീന ജിപ്സൺ 1293 വോട്ട് നേടിയപ്പോൾ ബാബുരാജ് 1329 വോട്ട് നേടി.
മുല്ലക്കര 13–ാം വാർഡിൽ എൽഡിഎഫിന്റെ നീതു സുമേഷ് 45 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു.
1566 വോട്ട് നേടിയ അഞ്ജു സുരേഷിനെതിരെ (യുഡിഎഫ്) 1566 വോട്ട് നേടിയാണു നീതു സുമേഷിന്റെ ജയം. കണിമംഗലത്ത് എൻഡിഎയുടെ പത്മിനി ഷാജി നേടിയത് 33 വോട്ട് ഭൂരിപക്ഷം.
പനമുക്കിൽ ഷീന ചന്ദ്രൻ (യുഡിഎഫ്) 46 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു. മിഷൻ ക്വാർട്ടേഴ്സ് 23–ാം ഡിവിഷനിൽ യുഡിഎഫിന്റെ ബൈജു വർഗീസ് 47 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ചതു സ്വതന്ത്രനായി മത്സരിച്ച ജോർജ് ചാണ്ടിക്കെതിരെയാണ്.
ജോർജ് ചാണ്ടി (990), ബൈജു വർഗീസ് (1037).
പാട്ടുരായ്ക്കൽ 3–ാം ഡിവിഷനിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച എ.വി.കൃഷ്ണമോഹൻ യുഡിഎഫിന്റെ സിറ്റിങ് കൗൺസിലറായിരുന്ന ജോൺ ഡാനിയലിനെ പരാജയപ്പെടുത്തിയതു 98 വോട്ടിന്. ജോൺ ഡാനിയൽ 1157 വോട്ടുകൾ നേടിയപ്പോൾ കൃഷ്ണമോഹൻ 1255 വോട്ടുകൾ നേടി.
ഒല്ലൂക്കരയിൽ കെ.ഗോപാലകൃഷ്ണൻ (യുഡിഎഫ്) 99 വോട്ട് ഭൂരിപക്ഷം, പറവട്ടാനിയിൽ ജീസ് ജോർജ് (എൽഡിഎഫ്) 145 വോട്ട് ഭൂരിപക്ഷം, കണ്ണംകുളങ്ങരയിൽ മുംതാസ് താഹ (എൻഡിഎ) 77 വോട്ടുകളുടെ ഭൂരിപക്ഷം, കൊക്കാലെയിൽ വിൻഷി അരുൺകുമാർ (എൻഡിഎ) 116 വോട്ട് ഭൂരിപക്ഷം,
അയ്യന്തോളിൽ വത്സല ബാബുരാജ് (യുഡിഎഫ്) –74 വോട്ട് ഭൂരിപക്ഷം, എൽത്തുരുത്തിൽ ഷാജു കുണ്ടോളി (എൽഡിഎഫ്)– 95 വോട്ട് ഭൂരിപക്ഷം, വിയ്യൂരിൽ അരുൺ തടത്തിൽ (യുഡിഎഫ്)– 191 വോട്ട് ഭൂരിപക്ഷം, മുക്കാട്ടുകരയിൽ ശ്യാമള മുരളീധരൻ (യുഡിഎഫ്)– 156 വോട്ട് ഭൂരിപക്ഷം എന്നിവരാണു 200ൽ താഴെ ഭൂരിപക്ഷം നേടി വിജയിച്ച മറ്റുള്ളവർ. വില്ലടം 8–ാം ഡിവിഷനിൽ എൽഡിഎഫിന്റെ സിന്ധു തൈക്കാടൻ 202 വോട്ടുകളുടെ ഭൂരിപക്ഷത്തിന് യുഡിഎഫിന്റെ ബീന സെബാസ്റ്റ്യനെയാണു പരാജയപ്പെടുത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

