മേലൂർ ∙ കുന്നപ്പിള്ളി ആലയ്ക്കാപ്പിള്ളിയിൽ മംഗലത്ത് വീട്ടിൽ സുധാകരൻ (60) കുത്തേറ്റു മരിച്ച കേസിൽ അയൽവാസി കേവീട്ടിൽ ശോഭനന്റെ (62) അറസ്റ്റ് രേഖപ്പെടുത്തി.തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു. ബുധനാഴ്ച ഉച്ചയ്ക്ക് അയൽവാസി പാണേലി രാജന്റെ വീട്ടിൽവച്ചു മദ്യപിക്കുന്നതിനിടയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു.
ചാലക്കുടി ഡിവൈഎസ്പി വി.കെ.രാജു, അതിരപ്പിള്ളി എസ്എച്ച്ഒ മനേഷ് കെ.പൗലോസ്, എസ്ഐമാരായ മുഹമ്മദ് മുഹ്സിൻ, സി.പി.ഷിബു, എൻ.എസ്.റെജിമോൻ, കെ.എ.ജോയ്, എഎസ്ഐമാരായ നാഗേഷ്, സി.ടി.സിജോ, സിപിഒമാരായ അഭിലാഷ്, ശ്രീനാഥ്, ശ്യാം, ശ്രീജിത്ത്, ജിതിൻ, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

