കാട്ടൂർ∙ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ നിന്നുള്ള മാലിന്യം പ്രദേശത്തെ വീടുകളിലെ കിണറുകളിൽ കലരുന്ന വിഷയത്തിൽ ഗവ.എൻജിനീയറിങ് കോളജ് നടത്തിയ മണ്ണുപരിശോധനാ റിപ്പോർട്ട് വൈകുന്നതിലും മന്ത്രി ആർ.ബിന്ദു വാക്കു പാലിക്കാത്തതിലും പ്രതിഷേധിച്ച് ജനകീയ കുടിവെള്ള സംരക്ഷണ സമിതി മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലേക്ക് മാർച്ച് നടത്തി. പ്രകടനമായി എത്തിയ പ്രവർത്തകരെ എസ്റ്റേറ്റ് ഗേറ്റിന് മുൻപിൽ പൊലീസ് തടഞ്ഞെങ്കിലും ഇത് ഭേദിച്ച് എസ്റ്റേറ്റിന്റെ അകത്തുകയറി പ്രതിഷേധിച്ചു.
തുടർന്ന് പൊലീസ് പ്രവർത്തകരെ അനുനയിപ്പിച്ച് പുറത്തിറക്കി. തുടർന്നു നടന്ന പ്രതിഷേധയോഗം ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി അംഗം റഷീദ് കാറളം ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് അരുൺ പൻപറമ്പിൽ അധ്യക്ഷത വഹിച്ചു. വാർഡംഗം മോളി പിയൂസ്, കോൺഗ്രസ് കാട്ടൂർ മണ്ഡലം പ്രസിഡന്റ് എ.പി.വിൽസൺ, ആശിഷ, വർഗീസ്, ജോയ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]