ലാറ്ററൽ എൻട്രി പരീക്ഷ;
തൃശൂർ ∙ മായന്നൂരിലുള്ള ജവാഹർ നവോദയ വിദ്യാലയത്തിൽ 2026–27 അധ്യയന വർഷം 9, 11 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററൽ എൻട്രി പരീക്ഷ നടത്തുന്നു. അപേക്ഷകൾ ഓൺലൈനായി 23ന് അകം സമർപ്പിക്കണം.
പ്രവേശന പരീക്ഷ: 2026 ഫെബ്രുവരി 7ന്. 04994 286260, 94958 88761.
പുസ്തകപ്പുര
തൃശൂർ ∙ വീട്ടിൽ സ്വന്തമായി വായനശാല തുടങ്ങാൻ താൽപര്യമുള്ള കുട്ടികൾക്ക് 50 പുസ്തകം സൗജന്യമായി നൽകുന്ന പുസ്തകപ്പുര പദ്ധതിയിലേക്ക് കുട്ടികൾക്ക് 25 വരെ റജിസ്റ്റർ ചെയ്യാം.
3 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണു പുസ്തകം നൽകുക. ഒരു പഞ്ചായത്തിൽ നിന്ന് 3 പേർക്കാണ് പ്രവേശനം.
സന്ദേശം അയയ്ക്കേണ്ട നമ്പർ: 9995431033, 8289961033.
പരീക്ഷാ തീയതി
തൃശൂർ∙ ആരോഗ്യ സർവകലാശാല മെഡിക്കൽ സൂപ്പർ സ്പെഷ്യൽറ്റി ഡിഎം/എംസിഎച്ച് സപ്ലിമെന്ററി, എംഡി (ഹോമിയോ) (2016 സ്കീം) പാർട്ട് 2 സപ്ലിമെന്ററി, എംഡി (ഹോമിയോ) (2016 സ്കീം) പാർട്ട് ഒന്ന് സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 6ന് ആരംഭിക്കും.
മൂന്നാം വർഷ ബിഎച്ച്എംഎസ് (2010, 2015 സ്കീമുകൾ) സപ്ലിമെന്ററി പരീക്ഷ 7നും രണ്ടാം സെമസ്റ്റർ എംഎസ്സി ഓഡിയോളജി സ്പെഷൽ, രണ്ടാം സെമസ്റ്റർ എംഎസ്സി സ്പീച്ച് ലാംഗ്വേജ് പത്തോളജി സെപ്ഷൽ പരീക്ഷകൾ 8നും അവസാന വർഷ ബിഫാം (2010, 2012 സ്കീമുകൾ) സപ്ലിമെന്ററി പരീക്ഷ 13നും തുടങ്ങും. നാലാം സെമസ്റ്റർ ബിഫാം (2019 സ്കീം) റഗുലർ/സപ്ലിമെന്ററി പരീക്ഷ 15നും ഒന്നാം വർഷ ബിഎസ്സി എംഎൽടി റഗുലർ/സപ്ലിമെന്ററി, രണ്ടാം വർഷ ബാച്ലർ ഓഫ് ഒക്യുപേഷനൽ തെറപ്പി (2020 സ്കീം) റഗുലർ/സപ്ലിമെന്ററി പരീക്ഷകൾ 22നും ആരംഭിക്കും.നാലാം സെമസ്റ്റർ ബിഎ എസ്എൽപി റഗുലർ (2023 അഡ്മിഷൻ) സപ്ലിമെന്ററി (2018 സ്കീം), ഒന്നാം വർഷ ബിഎസ്സി ന്യൂറോ ടെക്നോളജി (2023 സ്കീം) റഗുലർ/ സപ്ലിമെന്ററി, മൂന്നാം വർഷ ബിഎസ്സി ഒപ്റ്റോമെട്രി (2010, 2014, 2016 സ്കീമുകൾ, 2022 പ്രവേശനം) റഗുലർ/സപ്ലിമെന്ററി, ഒന്നാം വർഷ ബിഎസ്സി എമർജൻസി മെഡിക്കൽ ടെക്നോളജി (2024 പ്രവേശനം, 2024 സ്കീം) റഗുലർ, ഒന്നാം വർഷ ബിഎസ്സി അനസ്തീസിയ ടെക്നോളജി റഗുലർ, ഒന്നാം വർഷ ബിഎസ്സി റെസ്പിറേറ്ററി ടെക്നോളജി റഗുലർ പരീക്ഷകൾ നവംബർ 3നും രണ്ടാം വർഷ ബിഎസ്സി ന്യൂറോ ടെക്നോളജി (2023 സ്കീം) റഗുലർ പരീക്ഷ 4നും ആരംഭിക്കും.
www.kuhs.ac.in. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]