
തൃപ്രയാർ ∙ ജംക്ഷനിലെയും പരിസരങ്ങളിലെയും കാനകളുടെ ശുചീകരണം കാര്യക്ഷമമായില്ല. മഴ പെയ്താൽ വെള്ളക്കെട്ട് ദുരിതം.
വർഷങ്ങളായിട്ടും പ്രശ്നത്തിന് പരിഹാരമില്ല. കാലവർഷത്തിന് മുൻപായി ശുചീകരണം പൂർത്തിയാക്കേണ്ട
കാനകൾ ഭൂരിഭാഗവും മാലിന്യം നിറഞ്ഞ അവസ്ഥയിലും വെള്ളമൊഴുക്ക് തടസ്സപ്പെട്ട നിലയിലുമാണ്.
ജംക്ഷനിലും പരിസരങ്ങളിലും വെള്ളം നിറയുന്നതു മൂലം വാഹന യാത്രാ തടസ്സമാകുന്നു. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറുന്നു.
വടക്കുഭാഗത്ത് എൻഎച്ച് റോഡിൽ വെള്ളക്കെട്ട് നിത്യസംഭവമാണ്. റോഡിൽ നിന്ന് കാനയിലേക്ക് വെള്ളമൊഴുക്കില്ല.
നാട്ടികയിലെ സിനിമ തിയറ്റർ മുതൽ സ്റ്റേഡിയം വരെയുള്ള അങ്ങാടിത്തോടിന്റെ ചില ഭാഗങ്ങൾ നികത്തിയത് വെള്ളമൊഴുക്കിനെ ബാധിച്ചു. നാട്ടുകാർ പണപ്പിരിവ് നടത്തി ചെലവഴിച്ചാണ് ചിലഭാഗങ്ങളിൽ വെള്ളമൊഴുക്ക് സുഗമമാക്കിയത്. തെക്ക് ആൽമാവിന് സമീപം കനത്തമഴയിൽ ഒട്ടേറെ സ്ഥാപനങ്ങളിൽ വെള്ളം കയറി, അടച്ചിടേണ്ടിവന്നു.
തൃശൂർ റോഡിലെ മേൽപാലത്തിന് താഴെ വെള്ളം കെട്ടി നിന്ന് പൂർണമായും ചെളിയായി.
കാൽനട യാത്രികർക്ക് നടക്കാൻ തടസ്സമായി. ഇരു ചക്രവാഹനങ്ങൾ തെന്നി വീണ് അപകടമുണ്ടാകുന്നു.
ജംക്ഷനിൽ നിന്ന് വന്നുചേരുന്ന തോടിന്റെ വീതി കുറവ് കാരണം വെള്ളം സുഗമമായി ഒഴുകുന്നില്ല. തോടിന്റെ ഘടനയും ഒഴുക്കിനെ ബാധിക്കുന്നുണ്ട്. അധിക ജലത്തെ ഒഴുക്കിവിടാനുള്ള പദ്ധതിയില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]