
മുളങ്കുന്നത്തുകാവ് ∙ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്താൻ സംസ്ഥാന, ദേശീയ ഹൈവേകളിൽ നിന്ന് മതിയായ സൗകര്യമുള്ള റോഡുകൾ വേണമെന്ന ആവശ്യം ശക്തമാകുന്നു. രണ്ട് മുതൽ 6 കിലോ മീറ്റർ വരെ ദൂരം വീതി കുറഞ്ഞ, ഹൈവേകളിൽ നിന്ന് തിരിയുന്ന റോഡുകളിലൂടെ യാത്ര ചെയ്തു വേണം ആശുപത്രിയിലെത്താൻ.
പഞ്ചായത്ത് റോഡുകൾ നവീകരിച്ച് രൂപപ്പെടുത്തിയതാണിവ. 40 വർഷമായി ഈ ഇടുങ്ങിയ റോഡുകളിലൂടെയാണ് ഗതാഗതം തുടരുന്നത്.
റോഡുകൾ പരമാവധി വീതി കൂട്ടി നവീകരിച്ചിട്ടും ഒറ്റവരി ഗതാഗതമാണ് നടത്താൻ കഴിയുന്നത്.
ആരംഭകാലത്ത് നെഞ്ച് നിലവിലെ റോഡ് മതിയായിരുന്നു. പിന്നീട് ആരോഗ്യ സർവകലാശാല സ്ഥാപിതമായി.
നിലവിൽ ആശുപത്രിയിൽ മാത്രം രോഗികളും കൂട്ടിരിപ്പുകാരും സന്ദർശകരും ഉൾപ്പെടെ പ്രതിദിനം ശരാശരി അയ്യായിരത്തിൽ അധികം പേർ എത്തുന്നുണ്ട്. നിർമാണം പുരോഗമിക്കുന്ന സൂപ്പർ സ്പെഷ്യൽറ്റി, മാതൃ– ശിശു പരിചരണ ബ്ലോക്കുകൾ കൂടി പ്രവർത്തനം ആരംഭിക്കുന്നതോടെ 12000 മുതൽ 15000 വരെ ആളുകൾ ആശുപത്രിയിൽ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. മെഡിക്കൽ കോളജും അനുബന്ധ സ്ഥാപനങ്ങളും വികസിക്കുന്നുണ്ടെങ്കിലും ഇവിടെ എത്താനുള്ള വാഹന സൗകര്യവും റോഡും മാത്രം വികസിക്കുന്നില്ല.
ഇവ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും നിലവിലില്ല.
നിലവിലെ വാഹനങ്ങൾ പ്രധാനമായും സർവീസ് നടത്തുന്നത് അത്താണി വഴിയാണ്. ആശുപത്രിയുമായി ബന്ധിപ്പിക്കുന്നതിനായി ഒരു കിലോമീറ്റർ ദൂരത്തിനുള്ളിൽ അത്താണിയിലും മുളങ്കുന്നത്തുകാവിലും രണ്ട് റെയിൽവേ മേൽപാലങ്ങൾ നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നിട്ട് 15 വർഷം പിന്നിടുകയാണ്.
പാലം തുറന്നതോടെ വെളപ്പായ റോഡ് വഴി നേരത്തെ ഉണ്ടായിരുന്ന ബസ് റൂട്ടുകൾ 4ൽ ഒന്നായി കുറഞ്ഞു. എല്ലാ ബസുകളും അത്താണി റെയിൽവേ മേൽപാലം വഴിയാണ് ആശുപത്രിയിലേക്ക് സർവീസ് നടത്തുന്നത്. സംസ്ഥാന പാതയിൽ നിന്ന് ആശുപത്രി ജംക്ഷൻ വരെയുള്ള റോഡുകൾ വീതികൂട്ടി നവീകരിച്ച് വാഹന ഗതാഗതം മേൽപാലങ്ങൾ ഉപയോഗപ്പെടുത്തി വൺവേയായി ക്രമീകരിക്കണമെന്നാണു ആവശ്യം ഉയരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]