
കൊടുങ്ങല്ലൂർ ∙ കള്ള് ഷാപ്പിൽ വച്ച് യുവാവിനെ ആക്രമിച്ചു പരുക്കേൽപ്പിച്ച കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറിയാട് വളവത്ത് വീട്ടിൽ സന്ദീപ് (34), എറിയാട് ബ്ലോക്ക് പുന്നിലത്ത് വീട്ടിൽ മുഹമ്മദ് റാഫി (44 ) എന്നിവരെയാണ് ഇൻസ്പെക്ടർ ബി.കെ.അരുണും സംഘവും അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകിട്ട് എറിയാട് കള്ള് ഷാപ്പിൽവച്ച് പേബസാർ സ്വദേശി എടപ്പുള്ളി വീട്ടിൽ മുഹമ്മദ് റാഫിയെ (32 ) ജോലിക്കിടയിലുണ്ടായ വാക്കുതർക്കത്തിന്റെ വൈരാഗ്യത്തിൽ കള്ള് കുപ്പി കൊണ്ടു തലയ്ക്കടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.
എസ്ഐ കെ.സാലിം, ജൂനിയർ എസ്ഐമാരായ വൈഷ്ണവ്, ജിജീഷ്, സിപിഒമാരായ ജാക്സൺ, വിഷ്ണു, അജീഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]