തൃശൂർ ∙ വധശ്രമക്കേസിൽ പൊലീസ് തിരയുന്ന ഗുണ്ടയുടെ വീട്ടിൽ നിന്ന് രണ്ടു വെടിയുണ്ടകൾ ഒളിപ്പിച്ചുവച്ച നിലയിൽ കണ്ടെത്തി. ഒല്ലൂർ ചിയ്യാരം ചീരമ്പത്തു സച്ചിന്റെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ കാർഡ് ബോർഡ് പെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു വെടിയുണ്ടകൾ.
ലൈസൻസ് ആവശ്യമുള്ള റിവോൾവറിൽ ഉപയോഗിക്കുന്ന തരം വെടിയുണ്ടകളാണിവ. വീട്ടിലും പരിസരത്തും തിരച്ചിൽ നടത്തിയെങ്കിലും തോക്ക് കണ്ടെത്താനായില്ല.
ആയുധനിയമം ചുമത്തി കേസെടുത്തിട്ടുണ്ടെന്നും ഒളിവിലുള്ള പ്രതിക്കായി തിരച്ചിൽ ശക്തമാക്കിയെന്നും പൊലീസ് അറിയിച്ചു.
‘ഓപ്പറേഷൻ സിൻഡിക്കറ്റ്’ എന്ന പേരിൽ സംഘടിത കുറ്റവാളികൾക്കെതിരെ സിറ്റി പൊലീസ് നടത്തിയ മിന്നൽ പരിശോധനയുടെ ഭാഗമായി നെടുപുഴ പൊലീസാണ് സച്ചിന്റെ വീടു വളഞ്ഞു പരിശോധന നടത്തിയത്. നാലു ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ഒല്ലൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിൽ കഴിഞ്ഞ ശേഷം അടുത്തിടെയാണു പുറത്തിറങ്ങിയത്.
നെടുപുഴയിൽ റജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ സച്ചിനെ തിരയുന്നതിനിടെയാണു പുതിയ സംഭവം.
സിറ്റിയിലെ 8 പൊലീസ് സ്റ്റേഷനുകളിലായി 41 ഗുണ്ടകളുടെ വീടുകൾ പരിശോധിച്ചതിൽ 12 പേരെ അറസ്റ്റ് ചെയ്തു. 10 വർഷത്തിനിടെ പല കേസുകളിൽ പ്രതിയായവരാണിവർ.
ചാവക്കാട് സ്റ്റേഷൻ പരിധിയിൽ പിടിയിലായ ഒരു പ്രതിയിൽ നിന്നു 300ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. 6 പ്രതികളെ റിമാൻഡ് ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]