
പെരുമ്പിലാവ് ∙ വെള്ളക്കെട്ടിനു പരിഹാരമായി പുതിയ കലുങ്കു പണിത് റോഡ് പുതുക്കിയപ്പോൾ കടവല്ലൂർ ശ്രീരാമ ക്ഷേത്രത്തിലേക്കുള്ള വഴിയടഞ്ഞു. കർക്കടകമാസ ദർശനത്തിനു ഭക്തർക്ക് ക്ഷേത്രത്തിലെത്തണമെങ്കിൽ ഇനി പഞ്ചായത്ത് കനിയണം.
കല്ലുംപുറം–പഴഞ്ഞി റോഡിൽ കടവല്ലൂർ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിനു മുൻപിലാണു പ്രശ്നം. സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടായിരുന്ന ഈ സ്ഥലത്തു ദിവസങ്ങൾക്കു മുൻപാണു കലുങ്ക് പണി പൂർത്തിയാക്കിയത്. കലുങ്ക് നിർമിച്ച ഭാഗത്തെ റോഡ് കട്ട
വിരിച്ചു പുതുക്കുകയും ചെയ്തു.ഇതിനു വേണ്ടി റോഡ് വലിയ തോതിൽ ഉയർത്തിയിരുന്നു.
ഇതോടെ ക്ഷേത്രത്തിലേക്കുള്ള റോഡിലേക്ക് വാഹനങ്ങൾ ഇറക്കുക ബുദ്ധിമുട്ടായി. കുത്തനെയുള്ള ഇറക്കത്തിൽ പഴയ റോഡ് പൊളിച്ച മാലിന്യം കൂടി നിരത്തിയതോടെ കാൽനടയാത്ര പോലും അസാധ്യമായി.രാമായണ മാസത്തിൽ ക്ഷേത്രത്തിൽ തിരക്കു വർധിക്കും.ദൂരസ്ഥലങ്ങളിൽ നിന്നു പോലും ഭക്തർ വാഹനങ്ങളിൽ എത്തും.
എന്നാൽ ഈ സാഹചര്യത്തിൽ ക്ഷേത്രത്തിനു സമീപത്തേക്കു വാഹനം കൊണ്ടുപോകുന്നതു ദുരിതമാകും. മാലിന്യം നീക്കം ചെയ്ത് റോഡ് ഉയർത്തി പ്രശ്നം പരിഹരിക്കണമെന്നു പഞ്ചായത്ത് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു ക്ഷേത്രഭാരവാഹികൾ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]