
മരോട്ടിച്ചാൽ∙ ആഴ്ചകളോളം വൈദ്യുതി തടസ്സം പതിവുള്ള പുത്തൂർ പഞ്ചായത്തിലെ വല്ലൂർ ഗ്രാമത്തിന് ഇനി പേടിയില്ലാതെ ഉറങ്ങാം. മരോട്ടിച്ചാൽ, വല്ലൂർ ഇന്റർലിങ്ക് വൈദ്യുത കണക്ഷൻ പുനഃസ്ഥാപിച്ചതോടെയാണ് പ്രശ്നം പരിഹരിക്കുന്നത്. മന്ത്രി കെ.രാജൻ ഇടപെട്ടതോടെയാണ് 57 ലക്ഷം രൂപ ചെലവിട്ട് പദ്ധതി നടപ്പാക്കുന്നത്. നേരത്തേ പുതുക്കാട് വരന്തരപ്പിള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലായിരുന്നു പുത്തൂർ വനാതിർത്തിയിലുള്ള മൂന്ന് വാർഡുകൾ ഉൾപ്പെടുന്ന വല്ലൂർ പ്രദേശം. വൈദ്യുതി തകരാർ ഉണ്ടായാൽ പരിഹരിക്കാൻ ആഴ്ചകളെടുക്കും.
ആനയും പുലിയുമടക്കം വന്യമൃഗങ്ങളുടെ ശല്യമുള്ള പ്രദേശത്തെ 569 കുടുംബങ്ങൾ, വൈദ്യുതി തടസ്സം നേരിട്ടിരുന്ന ദിവസങ്ങളിൽ ഭീതിയോടെയാണ് കഴിഞ്ഞിരുന്നത്.
വല്ലൂരിലെ വൈദ്യുതി കണക്ഷനുകളുടെ നിയന്ത്രണം പുത്തൂർ ഇലക്ട്രിക് സെക്ഷന്റെ പരിധിയിലേക്ക് മാറ്റണം എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കൂടുതൽ മെച്ചപ്പെട്ട
സേവനം ഉറപ്പാക്കി, ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ മേഖലയെ പുത്തൂർ സെക്ഷനിലേക്ക് മാറ്റുന്നതിനു 2 കിലോമീറ്റർ നീളത്തിൽ ഇൻസുലേഷൻ കേബിളാണ് വലിച്ചിരിക്കുന്നത്.
കാഞ്ഞിരമറ്റം, കള്ളായിക്കുന്ന്, വല്ലൂർകുന്ന്, വിയറ്റ്നാം കോളനി എന്നീ നാല് പ്രദേശങ്ങളിലായി നാല് ട്രാൻസ്ഫോമറുകളും 1000 പോസ്റ്റുകളും സ്ഥാപിച്ചാണ് പുത്തൂർ സെക്ഷന്റെ പരിധിയിലേക്ക് മേഖലയെ ബന്ധിപ്പിച്ചത്. മന്ത്രി കെ.രാജൻ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മിനി സാബു, ജിനു.
കെ. ജോസഫ്, കെ.
വി.സ്വീറ്റി, നിക്സൺ മഞ്ഞളി, കെ. എസ്.സജിത്ത്, സി.
എസ്.ശ്രീനിവാസൻ, എൻ. ജി.സനൂപ്, പി.ആരോഷ്, ബിജു കൊട്ടച്ചൊടിയിൽ, കനിഷ്കൻ വല്ലൂർ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]