
കൊടുങ്ങല്ലൂർ ∙ എറണാകുളം – തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കോട് – മുനമ്പം പാലത്തിന്റെ കോൺക്രീറ്റ് സെഗ്മെന്റ് ബോക്സ് ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ തുടങ്ങി. അഴീക്കോട് പാലം നിർമാണ യാർഡിൽനിന്നു 110 ടൺ ഭാരമുള്ള ഗർഡറുകൾ പാലം നിർമാണ സ്ഥലത്തേക്ക് എത്തിച്ചു തുടങ്ങി.
ഗർഡുകൾ സ്ഥാപിക്കുന്നതിനു മുന്നോടിയായി ലോഡ് ടെസ്റ്റുകൾ ഇന്നു നടത്തും. പാലം നിർമാണത്തിന്റെ 70 ശതമാനം പ്രവൃത്തികളും പിന്നിട്ടു. മുനമ്പം ഭാഗത്തെ പ്രവർത്തനങ്ങൾ പാതി വഴിയിലാണ്.
സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിച്ചു നീക്കിയാൽ മാത്രമേ മുനമ്പം ഭാഗത്തെ പ്രവൃത്തികൾ തുടങ്ങാൻ കഴിയുള്ളൂ.
പുഴയിലും കരയിലുമായി 200 പൈലുകളിൽ 196 എണ്ണം പൂർത്തിയായി.അപ്രോച്ച് റോഡ് ഉൾപ്പെടെ 1123 മീറ്റർ നീളവും 15.70 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുന്നത്. 1.5 മീറ്റർ നടപ്പാതയും 1.80 സൈക്കിൾ ട്രാക്കും പാലത്തിലുണ്ട്.
ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമാണച്ചുമതല. 2023 ജൂൺ ഒൻപതിനാണ് പാലം നിർമാണം തുടങ്ങിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]