
അർബുദം ബാധിച്ച വിദ്യാർഥിനിയുടെ ചികിത്സയ്ക്കു സമുനസുകളുടെ സഹായം തേടി കുടുംബം
ചേലക്കര∙ അർബുദം ബാധിച്ച വിദ്യാർഥിനിയുടെ ചികിത്സയ്ക്കു സമുനസ്സുകളുടെ സഹായം തേടി കുടുംബം. തോന്നൂർക്കര കിഴക്കുമുറി കറതൊടി വീട്ടിൽ പ്രേമദാസും സൗമ്യയുമാണു മകൾ അനാമിക ദാസിന്റെ (16) ചികിത്സാച്ചെലവിനു സഹായം തേടുന്നത്.
ഇതിനായി നാട്ടുകാരുടെ കൂട്ടായ്മയിൽ ചികിത്സാസഹായ സമിതിക്കു രൂപം നൽകിയിട്ടുണ്ട്. വിദ്യാർഥിനിയായ അനാമികയ്ക്കു (16) 2022ലാണ് അർബുദബാധ സ്ഥിരീകരിച്ചത്.
അന്നു മുതൽ തിരുവനന്തപുരത്തെ റീജനൽ കാൻസർ സെന്ററിൽ ചികിത്സയിലാണ്. അർബുദം അസ്ഥിയെയും മൃദുകോശങ്ങളെയും ബാധിക്കുന്ന മെറ്റസ്റ്റാറ്റിക് ഈവിങ് സർക്കോമ എന്ന അവസ്ഥയിലാണിപ്പോൾ.
രോഗം ഇടുപ്പെല്ലിൽനിന്നു ശ്വാസകോശത്തിലേക്കും തലയിലേക്കും വ്യാപിച്ചു. ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.
സാമ്പത്തികമായി ഏറെ പിന്നാക്കംനിൽക്കുന്ന കുടുംബത്തിനു താങ്ങാവുന്നതിലേറെയാണു ചികിത്സാച്ചെലവ്. സുമനസ്സുകൾ സഹായിക്കണമെന്നഭ്യർഥിക്കുകയാണു മാതാപിതാക്കളും സഹായസമിതി ഭാരവാഹികളും.
അക്കൗണ്ട് വിവരങ്ങൾ: അനാമികദാസ് ചികിത്സാ സഹായ സമിതി, അക്കൗണ്ട് നമ്പർ–44182899589, ഐഎഫ്എസ്സി– SBIN0070709, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ചേലക്കര ബ്രാഞ്ച്, തൃശൂർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]