
ഉത്സവത്തിനിടയിലെ സംഘട്ടനം: 5 പേർ അറസ്റ്റിൽ; അക്രമം കഴിഞ്ഞ ഞായറാഴ്ച
കയ്പമംഗലം ∙ ചെന്ത്രാപ്പിന്നി കൂട്ടാലപ്പറമ്പ് ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി കാവടി ആട്ടത്തിനിടെയുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് 5 യുവാക്കൾ അറസ്റ്റിൽ. കൂട്ടാലപ്പറമ്പ് കോട്ടുക്കൽ വീട്ടിൽ ആദിത്യ കൃഷ്ണ (21), ചെന്ത്രാപ്പിന്നി മുക്കപ്പിള്ളി വീട്ടിൽ വിഷ്ണു (27), മുക്കപ്പിള്ളി വീട്ടിൽ വൈഷ്ണവ് (25), ചെന്ത്രാപ്പിന്നി ചാലിവള്ളി വീട്ടിൽ അതുൽ (23), അന്തിക്കാട് ചെമ്മാപ്പിള്ളി മണിയങ്കാട്ടിൽ വീട്ടിൽ പാർഥിവ് (22) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ഞായർ രാത്രി 10.30 ന് കൂട്ടാലപ്പറമ്പ് അമ്പലത്തിനടുത്ത് കാവടി സംഘത്തിന്റെ കമ്മിറ്റി ട്രഷറർ ചെന്ത്രാപ്പിന്നി മലയാട്ടിൽ വീട്ടിൽ ഋഷികേഷിനെയും സുഹൃത്തിനെയും മർദിച്ച് പരുക്കേൽപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്എച്ച്ഒ കെ.ആർ. ബിജു, എഎസ്ഐമാരായ അഭിലാഷ്, വിൻസന്റ്, ഹരിഹരൻ, എഎസ്ഐ അൻവറുദ്ദീൻ സീനിയർ സിപിഒമാരായ ഫാറൂഖ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]