
ചാലക്കുടി – മലക്കപ്പാറ പാതയിൽ എല്ലാ അപകടങ്ങൾക്കും ഉത്തരവാദി വന്യമൃഗങ്ങളല്ല
അതിരപ്പിള്ളി ∙ ചാലക്കുടി – മലക്കപ്പാറ പാതയിൽ ഏതു രീതിയിൽ റോഡിൽ വാഹനങ്ങൾ അപകടത്തിൽപെട്ടാലും വന്യമൃഗങ്ങൾ കാരണമെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നതായി ആരോപണം. വന്യമൃഗങ്ങൾ വാഹനങ്ങൾക്ക് കുറുകെ ചാടി അപകടം സംഭവിക്കാറുണ്ടെങ്കിലും മറ്റു പല കാരണങ്ങളാൽ ഉണ്ടാകുന്ന റോഡപകടങ്ങളും വന്യമൃഗങ്ങളുടെ മേൽ കെട്ടിവയ്ക്കുന്നതായാണു പറയുന്നത്.
ചാലക്കുടി– മലക്കപ്പാറ സംസ്ഥാനപാതയുടെ 55 കിലോമീറ്റർ പൂർണമായും റോഡിന്റെ ഇരുവശങ്ങളിലും വനമാണ്.
വന്യജീവികൾ റോഡിനു കുറുകെ കടക്കുന്നതിനാൽ ഇതുവഴി യാത്ര ചെയ്യുന്നവർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സൂചിപ്പിക്കുന്ന മുന്നറിയിപ്പുകൾ വഴിയരികിൽ സ്ഥാപിച്ചിട്ടുണ്ട്. അംഗീകൃത വേഗപരിധി പാലിച്ചാൽ ഒരു പരിധി വരെ ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും.
ആന, മാൻ, പന്നി, കുരങ്ങ് തുടങ്ങിയ മൃഗങ്ങളാണു പലപ്പോഴും റോഡിലിറങ്ങുന്നത്. വന്യജീവി മൂലമുണ്ടാകുന്ന റോഡ് അപകടങ്ങളിൽ വനംവകുപ്പ് ചികിത്സാ ചെലവ് നൽകും. വാഹനങ്ങൾക്ക് ഉണ്ടാകുന്ന കേടുപാടുകൾക്ക് നഷ്ടപരിഹാരവും ലഭിക്കും. ഒട്ടുമിക്ക റോഡപകടങ്ങളിലും വന്യജീവികളുടെ പങ്കിനെ കുറിച്ച് പറയുന്നുണ്ടെങ്കിലും നഷ്ടപരിഹാരം ലഭിക്കുന്നതിന് വളരെക്കുറച്ച് പേർ മാത്രമാണ് വനംവകുപ്പിനെ സമീപിക്കുന്നത്. 2025 ജനുവരി മുതൽ 14 വരെയുള്ള കാലയളവിൽ റോഡപകടത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരിയാരം റേഞ്ച് ഓഫിസിൽ ഒരു അപേക്ഷ മാത്രമാണ് ലഭിച്ചത്.
എന്നാൽ, ഒട്ടുമിക്ക അപകടങ്ങളുടെയും പിറകിൽ വന്യമൃഗ സാന്നിധ്യം പറയുന്നുമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]