തൃശൂർ ∙ കലോത്സവങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുണ്ടായിരുന്നുവെങ്കിലും എനിക്ക് എന്നെ തന്നെ വിശ്വാസമില്ലാതിരുന്നതിനാൽ അതിനു സാധിച്ചിരുന്നില്ലെന്ന് ‘സർവം മായ’ എന്ന സിനിമയിലൂടെ ജനപ്രിയയായ ഡെലുലു എന്ന റിയ ഷിബു. ഇവിടെ നിങ്ങൾ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ തന്നെ എല്ലാവരും വിജയിച്ചിരിക്കുകയാണ്.
കാരണം നിങ്ങൾ നിങ്ങളുടെ കഴിവിനെ വിശ്വസിക്കുന്നുണ്ട്. അതാണ് എല്ലാ ബഹുമതികൾക്കും മുകളിലുള്ളത്.
കല ഹൃദയത്തിനുള്ളിൽ നിന്നു വരുന്നതാണ്. അത് ഒരു വികാരമാണ്.
64–ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കുകയായിരുന്നു റിയ.
‘സർവം മായ’ എന്ന സിനിമയിൽ അഭിനയിക്കുന്നതിനു മുൻപ് എനിക്ക് ഡാൻസ് കളിക്കാൻ അറിയില്ലെന്ന് പറഞ്ഞ് എന്നെ പലരും കളിയാക്കിയിരുന്നു. ഞാൻ അത് വിശ്വസിച്ചിരുന്നെങ്കിൽ എനിക്ക് നിങ്ങളുടെ ‘ഡെലുലു’ ആവാൻ കഴിയില്ലായിരുന്നു.
ഒരു തോൽവി ഉണ്ടായാലും അത് നിങ്ങളെ നിർവചിക്കാൻ അനുവദിക്കരുത്. കല നിങ്ങളുടെ ഹൃദയത്തിലുള്ളതാണ്.
നിങ്ങളുടെ ഉള്ളിലുള്ള കലയെ ലോകത്തിന് കാണിച്ചു കൊടുക്കാൻ വേണ്ടി കല അവതരിപ്പിക്കുക’, റിയ ഷിബു പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

