ഇരിങ്ങാലക്കുട ∙ പഠിച്ചിറങ്ങിയ സ്കൂളിന്റെ രജതജൂബിലിക്ക് സമ്മാനമായി പ്രധാന കവാടം നിർമിച്ചു നൽകി സിനിമതാരം ടൊവിനോ തോമസ്.
ജൂബിലി കവാടത്തിന്റെ സമർപ്പണം അദ്ദേഹം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ.ഡോ.ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.
രജത നിറവ് എന്ന പേരിൽ സംഘടിപ്പിച്ച ആഘോഷങ്ങളുടെ സമാപന സമ്മേളനം 15ന് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. സർവീസിൽനിന്ന് വിരമിക്കുന്ന ജിജി ജോർജ്, വി.പി.ജോസഫ്, ശ്രേഷ്ഠ ആചാര്യ അവാർഡ് നേടിയ പ്രിൻസിപ്പൽ ആൻസൻ പി.ഡൊമിനിക്, പിടിഎ പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, കോൺട്രാക്ടർ ജോജോ വെള്ളാനിക്കാരൻ എന്നിവരെ അനുമോദിച്ചു.
സ്കൂളിൽ സോളർ യൂണിറ്റ് സ്ഥാപിക്കാൻ സൗത്ത് ഇന്ത്യൻ ബാങ്ക് നൽകുന്ന 10 ലക്ഷം രൂപ ബാങ്ക് റീജനൽ മാനേജർ റാണി സക്കറിയ കൈമാറി.
സെന്റ് തോമസ് കത്തീഡ്രൽ ട്രസ്റ്റി തോമസ് തൊകലത്ത്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടെൽസൺ കോട്ടോളി, സ്റ്റാഫ് സെക്രട്ടറി എ.ടി.ഷാലി, പൂർവ വിദ്യാർഥി പ്രതിനിധി ജിബിൻ ജോണി കൂനൻ, ആന്റണി ജോൺ കണ്ടംകുളത്തി, ലിംസൺ ഊക്കൻ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

