തൃശൂർ ∙ കലോത്സവ കലവറ ഇന്നു തുറക്കുമ്പോൾ വ്യത്യസ്തമായൊരു വിഭവമാണ് ഒരുങ്ങുന്നത് – കൊങ്കിണി ദോശ. ധാന്യങ്ങൾ, പയറുവർഗങ്ങൾ, മുളക്, കുരുമുളക്, കായം തുടങ്ങി പ്രോട്ടീൻ സമൃദ്ധമാണ് ഈ ദോശ. ‘നൃത്തം ചെയ്യുന്നവർക്ക് നല്ല എനർജി വേണം.
അതുകൊണ്ടാണ് ബ്രേക്ക്ഫാസ്റ്റിനൊപ്പം കൊങ്കിണി ദോശ കൂടി ഒരുക്കിയത്’– കലവറയൊരുക്കുന്ന പഴയിടം മോഹനൻ നമ്പൂതിരി പറയുന്നു. ഇന്നുമാത്രം 4,000 കൊങ്കിണി ദോശയാണ് വിളമ്പുന്നത്.
കൊച്ചി സ്വദേശി ശിവാനന്ദഭട്ടും ഭാര്യ പ്രേമയുമാണ് പഴയിടത്തിനൊപ്പമുള്ളത്.
രണ്ടരലക്ഷത്തോളംപേർ 4 നേരം ഭക്ഷണം കഴിക്കാനെത്തുമെന്നാണ് കണക്ക്. 80 അംഗ സംഘവുമായാണ് പഴയിടം ഇത്തവണ കലോത്സവത്തിനെത്തിയിരിക്കുന്നത്.
24 മണിക്കൂറും പ്രവർത്തിക്കും. ഇന്നലെ മന്ത്രി വി.ശിവൻകുട്ടി പാലുകാച്ചി.
മന്ത്രി കെ.രാജൻ, മേയർ നിജി ജസ്റ്റിൻ, കലക്ടർ അർജുൻ പാണ്ഡ്യൻ എന്നിവരും കൂടെയുണ്ടായിരുന്നു.
വിഭവങ്ങൾ ഇങ്ങനെ ∙ ഇന്ന്
രാവിലെ 7.00 : അപ്പം, വെജിറ്റബിൾ സ്റ്റൂ, ചായ 11.30– ചോറ്, സാമ്പാർ, അവിയൽ, കൂട്ടുകറി, ഓലൻ, തോരൻ, അച്ചാർ, പപ്പടം മോര്
വൈകിട്ട് 7.00– ചപ്പാത്തി, വെജിറ്റബിൾ കുറുമ, കട്ടൻകാപ്പി
∙ നാളെ
രാവിലെ 7.00: ഇഡ്ഡലി, സാമ്പാർ, ചമ്മന്തി, ചായ 11.30– ചോറ്, കാച്ചിയമോര്, അവിയൽ, മസാലക്കറി, പച്ചടി, തോരൻ, അച്ചാർ, പപ്പടം, രസം
വൈകിട്ട് 7.00– ഇടിയപ്പം, കിഴങ്ങുമസാലക്കറി, കട്ടൻകാപ്പി
∙ 16
രാവിലെ 7.00– ഉപ്പുമാവ്, ചെറുപയർകറി, പഴം, ചായ 11.30– ചോറ്, സാമ്പാർ, കൂട്ടുകറി, കിച്ചടി, തോരൻ, അച്ചാർ, പപ്പടം, മോര്
വൈകിട്ട് 7.00– പൂരി, മസാലക്കറി, കട്ടൻകാപ്പി
∙ 17
രാവിലെ 7.00– പുട്ട്, കടലക്കറി, ചായ 11.30– ചോറ്, മോരുകറി, അവിയൽ,എരിശ്ശേരി,ഇഞ്ചിക്കറി, തോരൻ, അച്ചാർ, പപ്പടം, രസം
വൈകിട്ട് 7.00– ചപ്പാത്തി, മസാലക്കറി, കട്ടൻകാപ്പി
∙ 18
രാവിലെ 7.00– ദോശ, സാമ്പാർ, ചട്നി, ചായ 11.30– ചോറ്, പരിപ്പ്, അവിയൽ, തക്കാളിക്കറി, പൈനാപ്പിൾ കറി, തോരൻ, അച്ചാർ, പപ്പടം, മോര്7.00– വെജിറ്റബിൾ ബിരിയാണി, സാലഡ്, അച്ചാർ, കട്ടൻകാപ്പി
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

