അന്തിക്കാട്∙ പന്നിയിറച്ചി കച്ചവടക്കാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് എതിർ കച്ചവടക്കാരനെ ഒഴിപ്പിക്കുന്നതിനായി ക്വട്ടേഷൻ നൽകിയ കേസിൽ അന്തിക്കാട് പടിയം സ്വദേശി പള്ളിപ്പാടൻ വീട്ടിൽ ജസ്റ്റിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടശാംകടവ് അങ്ങാടിയിൽ പത്ത് വർഷത്തോളമായി ജസ്റ്റിൻ പന്നിയിറച്ചി കച്ചവടം നടത്തുന്നുണ്ട്.
ഈ കടയുടെ സമീപത്ത് കണ്ടശാംകടവ് കരിക്കൊടി സ്വദേശി മേനോത്ത് പറമ്പിൽ വീട്ടിൽ ആനന്ദൻ (ഹരീഷ്–46) പുതിയ കട
തുറന്നതിനെ തുടർന്ന് കച്ചവടം കുറയുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.തുടർന്ന് ആനന്ദനെ ആക്രമിക്കുന്നതിനായി തളിക്കുളം സ്വദേശിനി സുനിത, നെടുപുഴ സ്വദേശി ജിത്തു എന്നിവർക്ക് ജസ്റ്റിൻ പണം നൽകിയെന്നു പൊലീസ് പറഞ്ഞു.ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എൽ.ഷാജു, അന്തിക്കാട് ഇൻസ്പെക്ടർ വി.എം.കേഴ്സൺ, എസ്ഐ എം.അഫ്സൽ, ഗ്രേഡ് എസ്ഐമാരായ കൊച്ചുമോൻ ജേക്കബ്, സജീവ്, സീനിയർ സിപിഒ അജേഷ്, സിപിഒ രാമചന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

