ചെറങ്കോണം ∙ പാഞ്ഞാൾ പഞ്ചായത്തിലെ ഒലിപ്പാറ പ്രദേശത്ത് 12 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ.
ഗൗതമൻ, പാഞ്ഞാൾ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. കെ.ദിവ്യ, ഡോ.
മനോഹർ ബാബു, എപ്പിഡോളമിസ്റ്റ് ഡോ. മുഹമ്മദ് ബഷീർ, കുടുംബാരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് മെഡിക്കൽ ക്യാംപ്, ക്ലോറിനേഷൻ, ബോധവൽക്കരണം, ഭവന സന്ദർശനം ഉൾപ്പെടെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി.
പനി, ഛർദി, ഓക്കാനം, വയറുവേദന എന്നീ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടനെ പാഞ്ഞാൾ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി രോഗമില്ലെന്ന് ഉറപ്പു വരുത്തണമെന്നും സൂപ്രണ്ട് ഡോ.
ഗൗതമൻ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അഷറഫ്, പാഞ്ഞാൾ പഞ്ചായത്ത് പ്രസിഡന്റ് വി.തങ്കമ്മ എന്നിവർ സ്ഥലം സന്ദർശിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]