വടക്കാഞ്ചേരി ∙ കെഎസ്യു– എസ്എഫ്ഐ സംഘട്ടനത്തിൽ പൊലീസ് പ്രതിചേർത്ത 3 കെഎസ്യു പ്രവർത്തകരെ കൊടുംകുറ്റവാളികളെ എന്നപോലെ മുഖംമൂടി അണിയിച്ചും കയ്യാമം വച്ചും കോടതിയിൽ ഹാജരാക്കിയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനു മുൻപിൽ കുത്തിയിരിപ്പു സമരം നടത്തി. ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു.
ഒ.ശ്രീകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, എസ്.എ.എ.ആസാദ്, എൻ.എസ്.വർഗീസ്, ജയ്സൺ മാത്യു, എം.എച്ച്.ഷാനവാസ്, പി.എൻ.വൈശാഖ്, സന്ധ്യ കൊടയ്ക്കാടത്ത്, നബീസ നാസറലി എന്നിവർ നേതൃത്വം നൽകി.ഇന്ന് കെഎസ്യുവിന്റെ നേതൃത്വത്തിലും നാളെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലും പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്നു നേതാക്കൾ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]