തൃശൂർ ∙ കുറ്റിപ്പുറം – തൃശൂർ റോഡിന്റെ നവീകരണം എത്രയുംവേഗം പൂർത്തിയാക്കി പുതുവൽസര സമ്മാനമായി ജനങ്ങൾക്കു സമർപ്പിക്കുമെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
പുഴയ്ക്കലിലെത്തി കെഎസ്ടിപി റോഡ് നിർമാണത്തിന്റെ പുരോഗതി വിലയിരുത്തിയ ശേഷമാണു മന്ത്രിയുടെ പ്രതികരണം. റോഡ് നിർമാണത്തിനു മേൽ ഒട്ടേറെ തടസ്സങ്ങൾ നേരിട്ടിരുന്നു.
അവയെല്ലാം നീക്കി നിർമാണം വേഗത്തിലാക്കി.
അതിവേഗം പദ്ധതി പൂർത്തിയാക്കാൻ നിർദേശം നൽകി. മലബാറിനാകെ ഗുണം നൽകുന്ന പദ്ധതിയാണിത്.
നിർമാണത്തിന്റെ ഓരോ ഘട്ടവും കൃത്യമായി നിരീക്ഷിച്ച് ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ രാത്രിയോടെ പുഴയ്ക്കലെത്തിയ അദ്ദേഹം പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]