മാപ്രാണം∙ നവീകരിച്ച മാപ്രാണം- നന്തിക്കര റോഡ് നാടിന് സമർപ്പിച്ചു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
മന്ത്രി ആർ.ബിന്ദു അധ്യക്ഷത വഹിച്ചു. 16.63 കോടി രൂപ ചെലവഴിച്ചാണ് ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡ് നവീകരിച്ചത്.
മാപ്രാണം മുതൽ നന്തിക്കര വരെ 5.50 മീറ്റർ വീതി ഉണ്ടായിരുന്ന റോഡ് ഏഴു മീറ്റർ മുതൽ 9 മീറ്റർ വരെ വീതി കൂട്ടി ബിഎം ആൻഡ് ബിസി ചെയ്താണ് പുനർനിർമിച്ചത്. കെ.കെ.രാമചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ.അനൂപ്, ബിന്ദു പ്രദീപ്, നഗരസഭ ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ അംബിക പള്ളിപ്പുറത്ത്, തൃശൂർ മരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സി.രാകേഷ്, ഇരിങ്ങാലക്കുട
മരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.പി.റാബിയ തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]